സേവന സന്നദ്ധരായി റെഡ്‌ക്രോസ് കുട്ടി ഡോക്ടര്‍മാര്‍

കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് നൂതന മാതൃക സൃഷ്ടിച്ച് റെഡ്‌ക്രോസിന്റെ കുട്ടി ഡോക്ടര്‍മാര്‍ എന്റോള്‍ ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഐആര്‍സിഎസ് ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ ജൂനിയര്‍ സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റുകള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ല ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഏഴു Read More …

ആത്മ സമേതി ജൈവ കാര്‍ഷിക ഉച്ചകോടിക്ക് തുടക്കമായി

കൊച്ചി: വികസിത രാജ്യങ്ങളില്‍ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ച ഉല്പന്നമാണോ എന്ന് പരിശോധിക്കുവാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ കേരളത്തിലും വ്യാപകമാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിര്‍ദേശിച്ചു. അങ്കമാലി അഡ്‌ലാക്‌സ് കണ്‍വെണ്‍ഷന്‍ സെന്ററില്‍ നടന്ന ആത്മ സമേതി ജൈവകൃഷി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഭക്ഷ്യ കാര്‍ഷിക രംഗത്ത് പൂര്‍ണ്ണമായും സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആശാവഹമായ Read More …

മാലിന്യ നിര്‍മ്മാര്‍ജനത്തിന് നൂതന നിര്‍ദേശങ്ങളുമായി കൗണ്‍സില്‍ യോഗം

കൊച്ചി: കൊച്ചി നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് നൂതനാശയങ്ങളുമായികൗണ്‍സില്‍ യോഗം. വിവിധ നിര്‍ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ ഉയര്‍ന്നത്. മാലിന്യ നിര്‍മ്മാര്‍ജനത്തിന് നിലവിലുള്ള സംവിധാനം അപര്യാപ്തമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ തേടി പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ബ്രഹ്മപുരം പ്ലാന്റ് നവീകരിക്കുവാന്‍ ഭീമമായ തുക ചെലവഴിക്കേണ്ടി വന്നപ്പോഴാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ സഹായം തേടിയത്. കിറ്റ്‌കോയെയാണ് പുതിയ പദ്ധതിയെക്കുറിച്ച് വിശദമായി Read More …

റോഡ് സുരക്ഷാവാരം: സംസ്ഥാനതല ഉദ്ഘാടനം ഒമ്പതിന്

കൊച്ചി: റോഡ് സുരക്ഷവാരത്തിന്റെ ഭാഗമായി കേരള റോഡ് സുരക്ഷ അതോറിട്ടിയും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന വിവിധ ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒമ്പതിന് വൈകിട്ട് മൂന്നിന് കളമശേരിയില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കളമശേരി സെന്റ്‌പോള്‍സ് കോളേജ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത Read More …

അപകടനിരക്ക് പകുതിയായി: ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ ശക്തമായ ഇടപെടലും ബോധവത്കരണവും മൂലം സംസ്ഥാനത്ത് അപകടനിരക്കില്‍ 50% കുറവുണ്ടായതായി ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. ജി. സാമുവേല്‍ അറിയിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച തേര്‍ഡ് ഐ പരിപാടിയിലൂടെ നിയമലംഘനം നടത്തിയ 303 പേര്‍ക്കെതിരേ കേസെടുത്തു. കൂടുതലും ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു. തുടക്കത്തിലെ ശിക്ഷയെന്ന നിലയില്‍ ഇവര്‍ക്കായി ഒരു ദിവസം Read More …

പുകവലിക്കെതിരെ ബോധവത്കരണ പരിപാടിയില്‍ ആര്‍.സി.സിയും ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പും

കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി മേഖലയിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടിട്ടുളള പുകയില ബോധവത്കരണ പരിപാടിക്കായി ആര്‍.സി.സിയും വിദ്യാഭ്യാസ വകുപ്പും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച പഠനത്തിന് ആര്‍.സി.സിയിലെ കാന്‍സര്‍ ശാസ്ത്രക്രിയ വിദഗ്ധനായ ഡോ.പി.ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പ്രോജക്ടിന് ഹയര്‍ സെക്കന്ററി വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കി. പുകവലിക്കാരില്‍ 80 ശതമാനം പേരും 18 വയസിനു മുമ്പ് പുകവലി ആരംഭിക്കുന്നതായും നഗരപ്രദേശങ്ങളെ Read More …

ആരോഗ്യമുള്ള തലമുറ വികസിത സമൂഹത്തിന് അനിവാര്യം: മന്ത്രി അനൂപ് ജേക്കബ്

കൊച്ചി: ആരോഗ്യമുള്ള തലമുറയാണ് വികസിത സമൂഹത്തിന് അനിവാര്യമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജങ്ക് ഫുഡുകളുടെ വിനാശകരമായ ഫലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായി സംഘടിപ്പിച്ച മാജിക് ഷോ സെന്റ് തെരേസാസ് ഗേള്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ഭക്ഷണ Read More …

വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കും: മന്ത്രി അടൂര്‍ പ്രകാശ്

കൊച്ചി: ഹാരിസണ്‍ മലയാളം ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്. സമ്പന്നര്‍ക്ക് ഒരു നിയമവും പാവപ്പെട്ടവര്‍ക്ക് മറ്റൊരു നിയമവുമെന്ന സ്ഥിതി അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി. തേവര മെയ്ദിന നഗറില്‍ 60 കുടുംബങ്ങള്‍ക്കും കടവന്ത്രി ചിലവന്നൂരില്‍ 48 കുടുംബങ്ങള്‍ക്കും പട്ടയം വിതരണം Read More …