ഡോക്യുമെന്ററി നിര്‍മാണം; സ്‌ക്രിപ്റ്റ് ക്ഷണിച്ചു

കാച്ചി: ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ജില്ലയില്‍ നിര്‍മിക്കുന്ന വീഡിയോ ഡോക്യുമെന്ററിക്ക് സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു. വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും ഇടയില്‍ ജീവിത ശൈലീരോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യം. ശരാശരി 1015 മിനിറ്റ് ദൈര്‍ഘ്യമുളള മലയാളത്തിലുളള സ്‌ക്രിപ്റ്റാണ് തയാറാക്കേണ്ടത്. 50,000 രൂപയാണ് ആകെ നിര്‍മാണ ചിലവ്. സ്‌ക്രിപ്റ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിക്കുന്ന പാനല്‍ ആണ് Read More …

കൊച്ചി എഫ്.എം, റെയിന്‍ബോ നിലയങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ കിട്ടും

കൊച്ചി : ആകാശവാണി കൊച്ചി എഫ്.എം 102.3 റെയിന്‍ബോ എഫ്.എം 107.5 എന്നീ നിലയങ്ങളില്‍ നിന്നുള്ള പ്രക്ഷേപണം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും സമീപ ജില്ലകളിലെ ഉയര്‍ന്ന സ്ഥലങ്ങളിലും ഇപ്പോള്‍ കൂടുതല്‍ വ്യക്തതയോടെ ലഭിക്കും. നിലയത്തിന്റെ പ്രസരണിയിലെ ആന്റിനയും കേബിളുകളും മാറ്റിയിടുന്ന ജോലികള്‍ Read More …

നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍ സംസ്ഥാനതല പരിശീലനം തൃക്കാക്കരയില്‍

കൊച്ചി: നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍മാരായി കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങള്‍ക്കുള്ള സംസ്ഥാനതല പരിശീലന ക്യാമ്പ് തൃക്കാക്കര ഗവ.യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ചു. സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ്കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര കോഓര്‍ഡിനേറ്റര്‍ ജെയിന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.ആര്‍. നീലകണ്ഠന്‍, ഡോ. ലീലാമ്മ ജോസ്, അഡ്വ. ടി.ജെ. ഇഗ്‌നെഷ്യസ്, Read More …

പട്ടികജാതിക്കാര്‍ക്ക് പശുക്കളെ വാങ്ങുന്നതിന് ധനസഹായം

കൊച്ചി: ക്ഷീരവികസന വകുപ്പ് 201516 വര്‍ഷത്തെ എസ്.സി.എ എസ്.സി.പി പദ്ധതി പ്രകാരം ഒരു കറവപശു, ചനയുള്ള കിടാരി എന്നിവയും കാലിത്തൊഴുത്തും ഉള്‍പ്പെട്ട ഡയറി യൂണിറ്റ് ആരംഭിക്കുന്നതിന് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്കും Read More …

പട്ടികജാതിക്കാരില്‍ നിന്നും അപ്രന്റിസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ട്രെയിനികള്‍: അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയിലെ അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ പട്ടികജാതി യുവജനങ്ങളില്‍ നിന്നും ജില്ല പട്ടികജാതി വികസന ഓഫീസിലും വിവിധ ബ്ലോക്ക്/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപ്രന്റിസ് ക്ലര്‍ക്ക്കംടൈപ്പിസ്റ്റ് തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളും മലയാളത്തില്‍ കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുളളവരും ഡി.സി.എ/കോപ്പ പാസായിട്ടുളള 2035 നും ഇടയില്‍ പ്രായമുളള പട്ടികജാതി വിഭാഗക്കാരായിരിക്കണം Read More …

മലയാറ്റൂര്‍ അടിവാരത്ത് ടൂറിസം സാധ്യതകള്‍ തേടി ജനപ്രതിനിധികളും ജില്ല കളക്ടറും

കൊച്ചി: മലയാറ്റൂര്‍ അടിവാരത്ത് ടൂറിസം സാധ്യതകള്‍ തേടി ജനപ്രതിനിധികളും ജില്ല കളക്ടറും പ്രദേശം സന്ദര്‍ശിച്ചു. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനൊരുങ്ങുന്ന മണപ്പാട്ടുചിറ നക്ഷത്രതടാകം പരിപാടിയുമായി ബന്ധപ്പെട്ടാണ് ജോസ് തെറ്റയില്‍ എം.എല്‍.എ., ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ പ്രദേശത്തെത്തിയത്. പ്രതിവര്‍ഷം 75 ലക്ഷം തീര്‍ഥാടകരെത്തുന്ന മലയാറ്റൂരിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും വിധത്തില്‍ Read More …