അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം; ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നിര്‍ത്തിവെച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപ കെട്ടിവെക്കണം. സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ Read More …

ഡോളര്‍ക്കടത്ത് കേസ്; സ്വപ്നയുടെ രഹസ്യമൊഴി ഇ ഡിക്ക് നല്‍കില്ല, അപേക്ഷ കോടതി തള്ളി

കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് നല്‍കാനാകില്ലെന്ന് കോടതി. ഇഡിയുടെ അപേക്ഷ പരിഗണിച്ച എറണാകുളം എസിജെഎം കോടതി ഹര്‍ജി തീര്‍പ്പാക്കി. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നല്‍കുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിര്‍ത്തിരുന്നു.അന്വേഷണം തുടരുന്നതിനാല്‍ കോടതി വഴി മൊഴിപകര്‍പ്പ് നല്‍കാനാകില്ലെന്നും എന്നാല്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍ മൊഴി Read More …

വിമാനത്തിനുള്ളിലെ പ്രതിഷേധം; രണ്ട് പ്രതികള്‍ക്ക് ജാമ്യം, മറ്റൊരാള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് പോലീസ് പിടിയിലായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ സ്വദേശികളും ഒന്നും രണ്ടും പ്രതികളുമായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്. വ്യവസ്ഥകളോടെയാണ് ജാമ്യമെങ്കിലും എന്താണ് ജാമ്യ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് എന്നത് സംബന്ധിച്ച് വിധി പകര്‍പ്പ് Read More …

മദ്യം വാങ്ങാന്‍ ഇനി ക്യൂ നില്‍ക്കണ്ട, സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍. മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് മാറും.നിലവിലെ ഔട്ട് ലെറ്റുകള്‍ ഇതേ മാതൃകയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു. കടകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്ന് മുന്‍പ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു. Read More …

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസ് ; സരിതയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മൊഴി നല്‍കുന്നത്. കേസില്‍ സാക്ഷിയായിട്ടാണ് സരിതയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വപ്നയെ കൂടാതെ പിസി ജോര്‍ജും കേസിലെ പ്രതിയാണ്.മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കേസ്.സ്വപ്ന സുരേഷ് Read More …

യുവനടിയെ ബലാത്സംഗം ചെയ്ത കേസ് : വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജൂണ്‍ 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ ചോദ്യം ചെയ്യലിന് ഹാജരാവാണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈകോടതിയാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിജയ് ബാബു കോടതിയില്‍ വാദിച്ചത്. പരാതിക്കാരിയായ നടി Read More …

ആസ്തമയ്ക്കായി ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയില്‍ ആദ്യമായി ഇന്‍ഡാകാറ്റെറോള്‍, മൊമെന്റാസോണ്‍ ഫിക്‌സഡ് ഡോസ് സംയുക്തം അവതരിപ്പിച്ചു

കൊച്ചി : പ്രമുഖ മരുന്ന് നിര്‍മ്മാണ , വിതരണ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ആസ്തമയ്ക്കായി ഇന്ത്യയില്‍ ആദ്യമായി ഇന്‍ഡാകാറ്റോള്‍ മൊമെന്റാസോണ്‍ ഫിക്‌സഡ് ഡോസ് സംയുക്തം അവതരി്പ്പിച്ചു.ഈ നോവല്‍ ഫിക്‌സ്ഡ് ഡോസ് കോമ്പിനേഷന്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെ രോഗലക്ഷണങ്ങള്‍ ക്രമപ്പെടുത്തുന്നതിലൂടെയും രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിലൂടെയും അനിയന്ത്രിതമായ ആസ്തമയെ നിയന്ത്രിക്കാന്‍ സഹായിക്കും.ഇന്ത്യന്‍ റെഗുലേറ്റര്‍ അംഗീകരിച്ച ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ബീറ്റാ അഗോണിസറ്റായ Read More …

സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണകേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും. സാമ്ബത്തിക കുറ്റാന്വേഷണ കോടതിയില്‍ സ്വപ്ന നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. തനിക്ക് ഭീഷണി ഉണ്ടെന്നും കേന്ദ്ര സുരക്ഷ വേണം എന്നും ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയെ പ്രതികൂട്ടില്‍ ആക്കി സ്വപ്ന സുരേഷ് നല്‍കിയ Read More …