ഞായറാഴ്ച ‘അവധി’: 101 സ്വകാര്യ ബസുകള്‍ക്ക് പണി കിട്ടിയേക്കും

കൊച്ചി: ഞായറാഴ്ച സര്‍വിസ് മുടക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്ന് ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ 101 സ്വകാര്യ ബസുകള്‍ക്കെതിരെ പരിശോധന റിപ്പോര്‍ട്ട് തയാറാക്കി. അവധി ദിവസങ്ങളില്‍ സ്വകാര്യബസുകള്‍ സര്‍വിസ് മുടക്കുന്നുവെന്ന് ജനപ്രതിനിധികള്‍ ജില്ല വികസന സമിതിയില്‍ ഉന്നയിച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് ലഭിച്ച പരാതിയിലായിരുന്നു പരിശോധന. ഞായറാഴ്ച എട്ട് സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന നടത്തി. എറണാകുളം എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗത്തില്‍നിന്ന് Read More …

എല്ലാ മാസവും അഞ്ചിന് മുമ്പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കണം: ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസവാര്‍ത്ത. എല്ലാമാസവും 5 നകം ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തേ മതിയാകൂവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഭരണം നടത്തുന്നവര്‍ അക്കാര്യം ചെയ്‌തേ പറ്റൂ. 3500 കോടി രൂപയുടെ ബാധ്യതയില്‍ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി പരമാര്‍ശിച്ചു.കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കണ്‍സോഷ്യത്തിലേക്ക് പോകുന്നു ഉന്നത തലത്തിലുള്ള ഓഡിറ്റ് കെഎസ്ആര്‍ടിസിയില്‍ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.8 Read More …

സഭ ഭൂമി ഇടപാട്: കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: വിവാദമായ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം. ജൂലൈ 1 ന് നേരിട്ട് ഹാജരാകാനാണ് ഇദ്ദേഹത്തോട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസില്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഇന്ന് ഹാജരായി ജാമ്യം എടുത്തിരുന്നു. കര്‍ദ്ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവയും ജൂലൈ ഒന്നിന് ഹാജരാക്കണം. ഭൂമി ഇടപാട് ചോദ്യം Read More …

നടിയെ ആക്രമിച്ച കേസ് ; നടന്‍ സിദ്ദിഖിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത്ത്. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്‍റെ മൊഴിയെടുത്തത്. ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു. ദിലീപിന്‍റെ സഹോദരീഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി Read More …

മോദിക്ക് കത്തയച്ച്‌ സ്വപ്ന; സ്വര്‍ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യം

സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇന്ന് രാവിലെയാണ് പ്രധാന മന്ത്രിക്ക് കത്തയച്ചത്. സ്വര്‍ണക്കടത്തില്‍ അന്വേഷണം കാര്യക്ഷമമല്ല. തനിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നത്. കേസില്‍ പ്രതിയായ സംസ്ഥാന സര്‍ക്കാറിനെതിരെ അന്വേഷണം വേണം. ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.ശിവശങ്കറാണ് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുവഹിച്ചത്. മുഖ്യമന്ത്രിക്കും കുടംബത്തിനും പങ്കുണ്ട്. അതുകൊണ്ട് സി.ബി.ഐ അന്വേഷണം Read More …

കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത

കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ഹൈക്കോടതിയില്‍. കോടതിയിലെ മെമ്മറി കാര്‍ഡിലുള്ളത് തന്‍റെ ദൃശ്യമാണ്. അത് പുറത്ത് പോയാല്‍ തന്‍റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണെമെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാല്‍ മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം Read More …

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പുനപരിശോധിക്കണം; ക്രൈംബ്രാഞ്ച് ഹര്‍ജി കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ കോടതിക്കും സര്‍ക്കാരിനുമെതിരെ നടി നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന് ആരോപിച്ചാണ് Read More …

വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റ് ; കമാല്‍ പാഷ

ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനും പോലീസിനുമെതിരെ രംഗത്തെത്തി ജസ്റ്റിസ് കെമാല്‍ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച്‌ അകത്തിടാനെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലര്‍ക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് Read More …