ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മടങ്ങി.

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് ശേഷം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഡൽഹിക്ക് മടങ്ങി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്. ഭാര്യ ഡോ. സുധേഷ് ധൻകറും, കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തിക് വാജ്പയ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. Read More …

വിദ്യാർഥികളെ അടിച്ച് നന്നാക്കാമെന്ന് അധ്യാപകർ ധരിക്കണ്ട; നടപടി ശിക്ഷാർഹമെന്ന് കോടതി

കൊച്ചി: വിദ്യാർഥികളെ അടിക്കാൻ അധ്യാപകര്‍ക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ ശാരീരികമായി മർദ്ദിച്ച് നന്നാക്കാനാകുമെന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ രണ്ട് അധ്യാപകര്‍ക്കെതിരായ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ്റെ പരാമർശം.‍ അതേസമയം, അധ്യാപകർക്ക് ചെറിയ ശിക്ഷകളൊക്കെ നടപ്പാക്കാം എന്നും അതൊക്കെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥികളെ ചൂരല്‍കൊണ്ട് തല്ലിയതിനെതിന് അധ്യാപകനെതിരേ Read More …

സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 72,080 രൂപയാണ് സംസ്ഥാനത്തെ നിരക്ക്. ഇന്നലെ 72480 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 9,010 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം 72,840 രൂപയായിരുന്നു ഏറ്റവും കൂടിയ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന Read More …

സ്വർണ വിലയിൽ നേരിയ ആശ്വാസം; ഇന്ന് പവന് 440 രൂപ കുറഞ്ഞു

കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണ വില കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വില കുറയുമെന്നായിരുന്നു ആഭരണപ്രേമികളുടെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ ദിവസം പ്രതീക്ഷകളെ അസ്ഥാനത്താക്കി വില കുത്തനെ കുതിച്ചു. സ്വർണ വിലയിൽ നേരിയ ഇടിവോടെയാണ് ഇന്ന് വിപണി ആരംഭിച്ചത്. 55 രൂപയുടെ ഇടിവാണ് ഗ്രാമിൽ പ്രതിഫലിച്ചത്. ഇതോടെ പവന് 440 രൂപ കുറഞ്ഞു. ഇന്നലെ 9,105 രൂപയായിരുന്നു Read More …

താരസംഘടന അമ്മയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന്‍ ഭരണസമിതി രാജിവച്ചത്. തെരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ജനറല്‍ബോഡി നിലപാടിനെ മോഹൻലാൽ എതിര്‍ക്കുകയായിരുന്നു. താൻ പ്രസിഡന്റാകാൻ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നുമായിരുന്നു മോഹൻലാലിന്റെ നിലപാട്. അംഗങ്ങൾക്കെതിരായ ആരോപണങ്ങളിൽ അമ്മയ്ക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. സംഘടന Read More …

സ്വര്‍ണ വില വീണ്ടും കൂടി; ഇന്ന് പവന്ന് കൂടിയത് 360 രൂപ

കേരളത്തില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്നലെ 840 രൂപ വര്‍ധിച്ച പിന്നാലെ ഇന്നും വില കൂടി. നിലവിലെ വിപണി സാഹചര്യം നില നിന്നാല്‍ വില കൂടാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ ചില മാറ്റങ്ങള്‍ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. രണ്ടു ദിവസത്തിനിടെ 1000 രൂപയില്‍ അധികമാണ് വര്‍ധിച്ചിരിക്കുന്നത്. 22, 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വില കൂടിയിട്ടുണ്ട്. Read More …

പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി

അനുമതി നിഷേധിച്ചതിൽ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് എൻ നാഗരേഷ് ആണ് സിനിമ കാണാമെന്ന് വ്യക്തമാക്കിയത്. സിനിയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. സിനിമ കാണണമെന്നാവശ്യപ്പെട്ട് സിനിമ നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയത്തിന്റെ പ്രശ്‌നം പറഞ്ഞ് കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ശനിയാഴ്ച കോടതി തിയേറ്ററിൽ സിനിമ കാണുമെന്നാണ് Read More …

നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീർ അറസ്റ്റിൽ.

കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നേരത്തെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് Read More …