ഭര്‍ത്താവിന്റെ ബന്ധുക്കളുടെ കൈവശം ഏല്‍പ്പിച്ച സ്വര്‍ണ്ണം അവകാശപ്പെടാന്‍ സ്ത്രീക്ക് കര്‍ശനമായ തെളിവ് ആവശ്യമില്ല: കേരള ഹൈക്കോടതി

കൊച്ചി: വിവാഹസമയത്ത് ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ അവകാശപ്പെടുന്ന സ്ത്രീയില്‍ നിന്ന് കോടതികള്‍ക്ക് കര്‍ശനമായ തെളിവ് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ”മിക്ക ഇന്ത്യന്‍ വീടുകളിലും, വധു ഭര്‍തൃവീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ വച്ചാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍തൃവീട്ടുകാരെ ഏല്‍പ്പിക്കുന്നത്. പുതുതായി വിവാഹിതയായ ഒരു സ്ത്രീക്ക് ഭര്‍ത്താവിനോ ഭര്‍തൃവീട്ടുകാര്‍ക്കോ ആഭരണങ്ങള്‍ കൈമാറുമ്പോള്‍ രസീതുകളോ സ്വതന്ത്ര സാക്ഷികളോ ആവശ്യപ്പെടാന്‍ കഴിയില്ല. അത്തരം ഇടപാടുകളുടെ Read More …

കീം പ്രവേശന പരീക്ഷയിൽ മാർക്ക് ഏകീകരണത്തിന് അടിസ്ഥാനമാക്കിയ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കീം പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവേയാണ് ഈ ഉത്തരവ്. എല്ലാവർക്കും തുല്യ അനുപാതത്തിൽ പരിഗണിക്കാനാണ് ഈ നടപടിയെന്നാണ് കേരള സർക്കാരിന്റെ വാദം. പഴയ രീതിയിൽ അനുപാതം എടുത്താൽ കേരള സിലബസിലെ കുട്ടികൾ പിന്നിലായിരിക്കും. പുതിയ നടപടിയിൽ രണ്ട് സിലബസിലും തുല്യ അനുപാതം ഉണ്ടാവുമെന്നും സർക്കാർ പറയുന്നു. എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ Read More …

സ്വര്‍ണം വീണ്ടും കയറുന്നു; ഇന്ന് പവന് ₹ 160 കൂടി

കേരളത്തില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഇന്ന് വര്‍ധിച്ചത്. ഡോളര്‍ മൂല്യം കുറഞ്ഞുവരുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുന്നുണ്ട്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില കൂടിയേക്കും. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ധിച്ചത്. 72160 രൂപയാണ് Read More …

കീം തിരഞ്ഞെടുത്ത ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടിയായി കേരള എൻജിനീയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള യോഗ്യതാ ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി. അവസാന നിമിഷത്തിൽ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്. വിതരണം ലിസ്റ്റ് പുറത്തിറക്കുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് എന്ന് ജസ്റ്റിസ് ഡി.കെ.സിംഗ് ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലെ പ്രോസ്പെക്ടസ് അനുസരിച്ച് Read More …

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നത് അപകടം; ഡോ സെബാസ്റ്റ്യൻ പോൾ.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുകയും ആരാധനക്കുള്ള ഒന്നായി മാറ്റി അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ല്യൂ ജെ ), കേരള ന്യൂസ് Read More …

ഹിന്ദു പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് ഹൈക്കോടതി.

ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം-2005 പ്രാബല്യത്തിലായതോടെ 2004 ഡിസംബർ 20-നു ശേഷം മരിച്ച ഹിന്ദു പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് ഹൈക്കോടതി. 1975-ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം (നിർത്തലാക്കൽ) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ബാധകമാവില്ലെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ ഉത്തരവിൽ വ്യക്തമാക്കി.പിതൃസ്വത്തിൽ തുല്യാവകാശം കിട്ടാത്തത് ചോദ്യംചെയ്‌ത്‌ കോഴിക്കോട് സ്വദേശികളായ സഹോദരിമാർ നൽകിയ അപ്പീൽ ഹർജിയാണ് Read More …

മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പു കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍.

ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് മരട് പൊലീസിന്‍റെ നടപടി. ഹൈക്കോടതിയില്‍ നിന്നു മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ അറസ്റ്റു ചെയ്തതിനു പിന്നാലെ മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടു. ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടില്‍ നല്‍കിയ പരാതിയിലാണ് കേസ്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് 40 Read More …

സ്വര്‍ണ വില; ഇന്നലെ കുറഞ്ഞത് ഇന്ന് കൂടി

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ ഇന്നലെ വലിയ തോതില്‍ വില താഴ്‌ന്നെങ്കിലും പിന്നീട് കുതിച്ചു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72480 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു എങ്കില്‍ ഇന്ന് 400 രൂപ ഉയരുകയാണ് ചെയ്തത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 Read More …