ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുടുംബത്തിന്റെ 26 പവന്‍ മോഷ്‌ടിച്ച കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തു

കട്ടപ്പന ശാന്തിഗ്രാം പയ്യപ്പിള്ളി വീട്ടില്‍ ജെനീഷിനെയാണ്‌ (38) അറസ്‌റ്റ് ചെയ്‌തത്‌. തൃപ്പൂണിത്തുറ വടക്കേക്കോട്ട വിജയകുമാരമേനോന്‍ ആശുപത്രിയില്‍ കഴിഞ്ഞ 22 നായിരുന്നു മോഷണം നടന്നത്‌. ചികിത്സയിലിരുന്നതിനാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നത്‌ സുരക്ഷിതമല്ലെന്നു കരുതിയാണ്‌ കുടുംബം 22 പവന്റെ സ്വര്‍ണ കൊയിനുകളും മൂന്ന്‌ മാലയും കൈയില്‍ കരുതിയത്‌. രോഗിയെ കാണാനെന്ന മട്ടില്‍ ആശുപത്രിയില്‍ എത്തിയ പ്രതി മുറിയില്‍നിന്നു സ്വര്‍ണം Read More …

തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയിൽ കെട്ടിടത്തിനു മുകളിൽ യുവാവ് മരിച്ച നിലയിൽ.

പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ സജീർ (43) ആണ് മരിച്ചത്. പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസിൽ രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ നിലയിൽ താമസിക്കുന്നയാൾ തുണി വിരിക്കാൻ ടെറസിലെത്തിയപ്പോഴാണ് സജീറിനെ തറയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് കഠിനംകുളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ബന്ധുക്കൾക്ക് Read More …

ബൈക്കിൻ്റെ അമിതവേഗം ചോദ്യം ചെയ്ത‌തിനെ തുടർന്ന് നാലംഗ സംഘം നടത്തിയ ആക്രമണത്തിൽ വീട്ടമ്മ അടക്കം മൂന്നു പേർക്ക് പരിക്ക്.

കുറ്റൂർ കാഞ്ഞിരത്താം മോഡിയിൽ പണ്ടാത്തയിൽ വീട്ടിൽ ത്രേസ്യാമ്മ വർഗീസ് (65), മക്കളായ ജോൺ പി. വർഗീസ് (43), റെനി പി. വർഗീസ് (41) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു. വെള്ളിയാഴ്‌ച വൈകിട്ട് ആറു മണിയോടെ ത്രേസ്യാമ്മയുടെ വീടിന് സമീപമായിരുന്നു സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന അമിത വേഗത്തിലെത്തിയ ബൈക്ക് എതിരെ വരികയായിരുന്ന ജോൺ പി. Read More …

മുണ്ടക്കയത്ത് കഞ്ചാവ് മൊത്തവില്പന നടത്തിവന്നയാൾ എക്സൈസിൻ്റെ പിടിയിൽ

മുണ്ടക്കയത്ത് കഞ്ചാവ് മൊത്തവില്പന നടത്തിവന്നയാൾ എക്സൈസിൻ്റെ പിടിയിൽ.കോരുത്തോട് കൊമ്പുകുത്തി സ്വദേശി ഹരികൃഷ്ണൻ എന്നയാളെയാണ് 1 കിലോ 40 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി എക്‌സൈസ് സംഘം പിടികൂടിയത്.അന്യ സംസ്ഥാനങ്ങളിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് ഇറക്കുമതി ചെയ്തു വില്പന നടത്തി വന്നയാളാണ് മുണ്ടക്കയത്ത് എക്സൈസിൻ്റെ പിടിയിലായത്.

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നപ്രതി പിടിയിൽ

നിരവധി കേസുകളിലെ പ്രതിയും കൊടുംകുറ്റവാളിയുമായ വടിവാൾ വിനീത് എന്ന വിനീതാണ് ആലുവ ബസ് സ്റ്റാൻഡിൽ വച്ച് പിടിയിലായത്. അമ്പലപ്പുഴ ഡി വൈ എസ് പി കെ.എൻ രാജേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളാണ് വടിവാൾ വിനീതിനെ അതിസാഹസികമായി പിടികൂടിയത്. കഴിഞ്ഞ മാർച്ച് 25 നാണ് വടിവാൾ വിനീത് പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപെട്ടത്. മാർച്ച് Read More …

വെച്ചൂച്ചിറയിൽ പതിനാറുകാരിയെ വിവാഹവാഗ്‌ദാനം ചെയ്‌ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും വശീകരിച്ച് തട്ടിക്കൊണ്ടുപോകുകയും ചെയ്‌ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം വലമ്പൂർ പൂപ്പാലം പെരിന്തൽമണ്ണ നൂരിയ ഓർഫനേജിൽ എ പി ഹാഷിം (22) ആണ് പോലിസിന്റെ പിടിയിലായത്. പ്രണബന്ധത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കുട്ടിയെ നിരന്തരം ഫോണിൽ വിളിച്ച് ലൈംഗിക താൽപര്യത്തോടെ സംസാരിക്കുമായിരുന്ന യുവാവ് ഈ മാസം 24ന് കുട്ടിയുടെ വീടിന് സമീപം റോഡിൽ വെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിനു വിധേയയാക്കി. തുടർന്ന് 30 Read More …

കുട്ടനാട് പച്ചയിൽ എ ടി എം തകർത്ത് മോഷണ ശ്രമം

ഫെഡറൽ ബാങ്ക് പച്ച ചെക്കിടിക്കാട് ശാഖയിലെ എ ടി എം തകർത്ത് മോഷണ ശ്രമം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. എ ടി എം തകർക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പോലീസുമായി ബന്ധപ്പെട്ടു. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്ക് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. പോലീസ് പച്ചയിലെ ബാങ്ക് Read More …

ഒതുക്കുങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിൽ മോഷണം

കോട്ടക്കൽ: ഒതുക്കുങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്നലെ രാത്രി മോഷണം. ഒതുക്കുങ്ങൽ ഹൈസ്കൂൾ ന്റെ ഓഫീസ് റൂമും, ലൈബ്രറി, സ്റ്റോർ തുടങ്ങിയവയുടെ വാതിലുകൾ തകർക്കപ്പെടുകയും സ്കൂൾ സിസിടിവി നശിപ്പിക്കുകയും ചെയ്താണ് മോഷണം നടത്തിയിട്ടുള്ളത്. 60,000ന് മുകളിൽ പണം മോഷണം പോയതായും പ്രാഥമിക വിലയിരുത്തലുകൾ ഉണ്ട്. കോട്ടക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.