ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്ബൂതിരി നട തുറന്ന് ദീപങ്ങള്‍ തെ‍ളിയിക്കും.ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകരും. ക്ഷേത്ര പൂജകള്‍ക്ക് ശേഷം അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി ലഭിക്കും. ആഗസ്റ്റ് 17 മുതല്‍ 21 Read More …

ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം പാകിസ്താനിലിറക്കി; കാരണം വ്യക്തമല്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി

കറാച്ചി: ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലിറക്കി. 12 യാത്രക്കാരുമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് പ്രാദേശിക സമയം 12.10ന് കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയത്. ചാര്‍ട്ടേഡ് വിമാനം കറാച്ചിയില്‍ ഇറങ്ങിയ വാര്‍ത്ത സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നതെന്നും Read More …

‘സിപിഎം രക്തസാക്ഷിയെ ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു’, ഞങ്ങളും അപലപിക്കുന്നു’: കെ സുധാകരന്‍

പാലക്കാട് മരുതറോഡില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ തന്നെ കോണ്‍ഗ്രസും ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഒരു രക്തസാക്ഷിയെ സിപിഎം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു.അവരുടെ നിര്‍ഭാഗ്യത്തിന് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാന്‍ ഇത്തവണ അവിടെയൊരു ദൃക്സാക്ഷി ഉണ്ടായിപ്പോയി. ഈ Read More …

ലോകായുക്ത നിയമഭേദഗതി; കാനം രാജേന്ദ്രനും പിണറായി വിജയനും ചര്‍ച്ച നടത്തും

ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ നിയമസഭ ചേരുന്നതിന് മുമ്പ് ധാരണയിലെത്താന്‍ സിപിഐയും സിപിഎമ്മും. ഇതിനായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമ നിര്‍മ്മാണത്തിനായി നിയമസഭ ചേരും മുന്‍പ് ധാരണയിലെത്താനാണ് നീക്കം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, റവന്യു മന്ത്രി കെ.രാജന്‍, നിയമമന്ത്രി Read More …

സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 10,000 കോടിയിലധികം രൂപ

കൊച്ചി∙ സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 10,000 കോടിയിലധികം രൂപ. 2016 മുതല്‍ 2022 വരെയുള്ള കണക്കനുസരിച്ച്‌ തിരുവനന്തപുരം ജില്ലയിലെ കരാറുകാര്‍ക്ക് 4227 കോടിയും, മലപ്പുറം ജില്ലയിലെ കരാറുകാര്‍ക്ക് 1181 കോടിയുമാണ് കുടിശികയെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. കണ്ണൂരില്‍ 924 കോടിയും തൃശൂരില്‍ 728 കോടിയുമാണ് കുടിശിക. എന്നാല്‍ ആകെ കുടിശിക എത്രയെന്ന Read More …

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു

ബന്ദിപോറ: ജമ്മു കശ്മീരില്‍ ഇന്നലെ സൈനിക ക്യാംപ് ആക്രമിക്കാനെത്തിയ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ വീരമൃത്യൂ വരിച്ചതിനു പിന്നാലെ വീണ്ടും ഭീകരാക്രമണം. ബന്ദിപോറയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു. മൊഹദ് അംമ്രേസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയല്‍ ആശുപപത്രിയില്‍ എത്തിച്ചെങ്കിലും മൊഹദ് മരണമടയുകയായിരുന്നു. ബന്ദിപോറയിലെ സോദ്‌നാര സുംബലിലാണ് ആക്രമണം Read More …

അതിജീവിതയെ മാനസികമായി തളര്‍ത്തരുത്: പീഡനക്കേസുകളില്‍ വിചാരണയ്ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി

ദില്ലി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശിച്ചു. പീഡനക്കേസുകളില്‍ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കില്‍ ഒരൊറ്റ സിറ്റിംഗില്‍ തന്നെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പീഡനക്കേസുകളില്‍ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നില്‍ നടപടികള്‍ കഠിനമാകുന്ന നിലയുണ്ടാവാന്‍ പാടില്ല. വിസ്താരത്തില്‍ എതിര്‍ഭാഗം അഭിഭാഷകര്‍ മാന്യതയോടെ Read More …

ഗവര്‍ണറുടെ നിസഹകരണത്തെ നേരിടാനുറച്ച്‌ സര്‍ക്കാര്‍; ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിസഹകരണത്തെ നേരിടാനുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍. അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കും. ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ മാസം അവസാനത്തോടെ നിയമനിര്‍മാണത്തിന് മാത്രമായി സഭവിളിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ലോകായുക്ത നിയമഭേദഗതി അടക്കമുള്ളവയില്‍ സി.പി.ഐക്ക് Read More …