മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം: മുഖ്യമന്ത്രി

തിരുവനന്തപുരം : മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച്‌ കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അനൂപ് ജേക്കബ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിച്ചു വരുന്നു. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ Read More …

ഉപതിരഞ്ഞെടുപ്പ് ചെലവ് ഈടാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിച്ച്‌ വിജയിക്കുന്നവരില്‍ നിന്ന് ഒഴിയുന്ന മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം. എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. എട്ട് ആഴ്ചയ്ക്ക് ശേഷം വീണ്ടും Read More …

ഇ പി ജയരാജന്‍ ചെയ്ത കുറ്റം ഗുരുതരം, കേസെടുക്കണമെന്ന് വി ഡി സതീശന്‍

വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇ പി ചെയ്ത കുറ്റം ഗുരുതരമാണെന്ന് തെളിഞ്ഞു. അതിനാല്‍ അദ്ദേഹത്തിന് എതിരെ കേസെടുക്കണം അല്ലെങ്കില്‍ സ്വകാര്യ അന്യായം നല്‍കുമെന്നും സതീശന്‍ പറഞ്ഞു.പ്രതിഷേധം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലോചിച്ച്‌ നടത്തിയതാണ്. Read More …

‘മണിയുടെ രൂപം അതുതന്നെയല്ലേ’ : എം.എം. മണിയെ ചിമ്ബാന്‍സിയാക്കി മാര്‍ച്ച്‌ നടത്തിയ മഹിളാ കോണ്‍ഗ്രസിനെ പിന്തുണച്ച്‌ കെ സുധാകരന്‍

തിരുവനന്തപുരം: എം.എം.മണിയെ ചിമ്ബാന്‍സിയാക്കി ചിത്രീകരിച്ച്‌ മാര്‍ച്ച്‌ നടത്തിയ മഹിളാ കോണ്‍ഗ്രസിനെ പിന്തുണച്ച്‌ കെ.പി.സി.സി.അധ്യക്ഷന്‍ സുധാകരന്‍. അതുതന്നയല്ലേ, അദ്ദേഹത്തിന്റെ മുഖമെന്നും ഒര്‍ജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോയെന്നും സുധാകരന്‍ ചോദിച്ചു. കെ.കെ.രമയ്‌ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുള്ള മഹിളാ കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചിലെ കട്ടൗട്ട് വിവാദമായിരുന്നു. മണിയെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന് പിന്നാലെ കട്ടൗട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ Read More …

നിലവാരമില്ലാത്ത വൃത്തികെട്ട കമ്ബനി; നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല; ഇപി ജയരാജന്‍

തിരുവനന്തുപുരം: ഇന്‍ഡിഗോയുടെ യാത്രാ വിലക്ക് നിയമവിരുദ്ധമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇനി മേലാല്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും നിലവാരമില്ലാത്ത, വൃത്തികെട്ട കമ്ബനിയാണ് അതെന്ന് അറിയില്ലായിരുന്നെന്നും ഇപി ജയരാജന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 13ന് കണ്ണൂര്‍- തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ താനും ഭാര്യയും യാത്ര ചെയ്തിരുന്നു. ആ വിമാനത്തില്‍ കേരളമുഖ്യമന്ത്രിയും ഉണ്ടായിരുന്നു. അദ്ദേഹം ഭീകരവാദികളുടെ Read More …

കനത്ത മഴ-ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞും അപകടങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ മരങ്ങളുടെ ചുവട്ടില്‍ Read More …

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടാന്‍ സാധ്യത: മന്ത്രി വി ശിവന്‍കുട്ടി

. സിബിഎസ്‌ഇ കുട്ടികള്‍ക്ക് കൂടി അവസരമൊരുക്കാനാണ് തീരുമാനം. അപേക്ഷ തീയതി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ഉദ്യോഗസ്ഥല ചര്‍ച്ചയ്ക്കുശേഷമെന്നും ഒരു അലോട്ട്മെന്റ് കൂടി നടത്തുന്ന കാര്യം പരിഗണനയിലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

“ലീഗിന് പട്ടിണി! നേതാക്കള്‍ക്ക് സമൃദ്ധി!”; മുസ്ലീം ലീഗിനെ പരിഹസിച്ച്‌ കെ ടി ജലീലിന്റെ എഫ്ബി പോസ്റ്റ്

നേതാക്കള്‍ സമ്ബന്നതയില്‍ വിലസുമ്ബോള്‍ പാര്‍ട്ടി പട്ടിണിയില്‍ ചക്രശ്വാസം വലിക്കുന്നുവെന്ന് കെ ടി ജലീല്‍. ഫേസ് ബുക്ക്‌ പോസ്റ്റിലാണ് മുസ്ലീം ലീഗിനെതിരായ കെ ടി ജലീലിന്റെ പരിഹാസം. ഒന്നുകില്‍ മതിയായ വിലക്ക് ലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുക. അതല്ലെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവര്‍ക്ക് പാര്‍ട്ടിയെ നടത്താന്‍ കൊടുക്കുക. ഏതു വേണമെന്ന് സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച്‌ ചേരാന്‍ പോകുന്ന Read More …