പള്ളത്തെ അനധികൃത മീന്‍ചന്ത ഉടന്‍ അടച്ചുപൂട്ടാന്‍ വീണ്ടും ഹൈകോടതി നിര്‍ദേശം

പൂവാര്‍: പള്ളത്തെ അനധികൃത മീന്‍ചന്ത ഉടന്‍ അടച്ചുപൂട്ടാന്‍ വീണ്ടും ഹൈകോടതി നിര്‍ദേശം. ഇതര സംസ്ഥാന ലോബികളുടെ അധീനതയിലുള്ളഅനധികൃത ചന്ത അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ് വന്നെങ്കിലും നേരത്തേയും രണ്ടു ദിവസം മാത്രം ചന്ത അടച്ചിട്ട് കരുംകുളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ കോടതിയെ കബളിപ്പിച്ചതായി ആക്ഷേപമുണ്ട്. തുടര്‍ന്ന് പള്ളം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ആന്‍ഡ്രൂസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വീണ്ടും ഹൈകോടതിയുടെ ഇടപെടല്‍. Read More …

കേരളത്തിലെ ക്യാമ്ബസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്ബസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യപ്രാപ്തി നേടാന്‍ കരിയര്‍ ഗൈഡന്‍സ് ഏറ്റവും പ്രധാനപ്പെട്ടതാണ്. വിവിധ കോഴ്സുകളെപ്പറ്റിയുള്ള അവബോധം സര്‍ക്കാര്‍ കരിയര്‍ ഗൈഡന്‍സിലൂടെ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നേമം മണ്ഡലത്തില്‍ പാപ്പനംകോട് ഉടന്‍ തന്നെ ഒരു കരിയര്‍ ഗൈഡന്‍സ് സ്ഥാപനം Read More …

കെ.ടി ജലീലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ‘മാധ്യമം’ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

മാധ്യമം പത്രത്തെ വിമര്‍ശിച്ച്‌ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയ മുന്‍ മന്ത്രി ഡോ. കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് പത്രം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ജലീലിന്‍റെ നടപടികള്‍ നാടിന്‍റെ പരമാധികാരത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നും ഇതില്‍ അങ്ങേയറ്റം വേദനയും പ്രതിഷേധവുമുണ്ടെന്നും ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. എന്നാല്‍ മുന്‍ മന്ത്രി Read More …

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്ബള വിതരണം നാളെ മുതല്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്ബള വിതരണം നാളെ മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി. ഈ തുക കൊണ്ട് മെയ് മാസത്തെ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കാനാണ് തീരുമാനം. നാളെ 50 കോടിയുടെ പുതിയ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്ബളം നല്‍കും. ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മാത്രമാണ് ശമ്ബളം Read More …

വായിച്ചുകൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്‌കെയിലില്‍ 2.0; ശ്രീമതി ടീച്ചറെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍

വട്ടിയൂര്‍ക്കാവിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ശ്രീമതി ടീച്ചറെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ‘വട്ടിയൂര്‍ക്കാവ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വായിച്ചു കൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്‌കെയിലില്‍ 2.0 രേഖപ്പെടുത്തിയതായി ശ്രീമതി ടീച്ചര്‍’. – Read More …

‘കുരങ്ങ് വസൂരിയില്‍ നേരിയ ആശ്വാസം’ : സമ്ബര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്ബിളുകള്‍ നെഗറ്റീവ്; വീണാജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി ബാധിച്ചവരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്ബിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗത്തിന് വ്യാപന ശേഷി കുറവാണെങ്കിലും ജാഗ്രത തുടരണം. എല്ലാ ജില്ലകളിലും നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ നിലവിലെ പരിശോധന സൗകര്യത്തിന് പുറമേ ക്രമീകരണമൊരുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. 14 ജില്ലകളിലും ഐസോലേഷന്‍ സൗകര്യമുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധനയും ഹെല്‍പ് Read More …

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മലയാളി ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടര്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദിനോടാണ് കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിയെ പിടികൂടി തൊടുപുഴ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. തൊടുപുഴ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ Read More …

‘സംയുക്ത തിയേറ്റര്‍ കമാന്‍ഡുകള്‍ ഉടന്‍’; പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: സായുധ സേനകള്‍ തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിനായി ത്രിസേനകളുടെ സംയുക്ത തിയേറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ നിന്ന് കയറ്റുമതിക്കാരനായി ഇന്ത്യ അതിവേഗം നീങ്ങുകയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സായുധ സേനയിലെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ജമ്മു കശ്മീര്‍ Read More …