സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കാനന്‍ നിയമപ്രകാരവും അതിരൂപതാ ചട്ടപ്രകാരം കൂടിയാലോചനകള്‍ നടത്തിയുമാണ് ഭൂമി ഇടപാട് നടത്തിയെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം Read More …

ബഫര്‍ സോണ്‍: 2019ലെ മന്ത്രിസഭാ യോഗ തീരുമാനം പുനഃപരിശോധിക്കും- മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ നിര്‍ണായക നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. 2019ലെ മന്ത്രിസഭാ യോഗ തീരുമാനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. വനാതിര്‍ത്തിയോട് ചേര്‍ന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവ് വരെയുളള്ള പ്രദേശങ്ങള്‍ ബഫര്‍സോണാക്കണമെന്ന തീരുമാനമാണ് പുനഃപരിശോധിക്കുന്നത്. ജനങ്ങളുടെ ദുരിത പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനവാസ മേഖലയെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് Read More …

കെഎസ്‌ആര്‍ടിസി ആദ്യഘട്ട ശമ്ബളം സ്വീപ്പര്‍, പ്യൂണ്‍ വിഭാഗത്തിനും ഉറപ്പാക്കണമെന്ന് കോടതി

കെ.എസ്.ആര്‍.ടി.സിയുടെ സ്വീപ്പര്‍, ഗാരിജ് മസ്ദൂര്‍, പ്യൂണ്‍/അറ്റന്‍ഡര്‍ വിഭാഗക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കൊപ്പം ആദ്യഘട്ടത്തില്‍ തന്നെ ശമ്ബളം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കരാറുകാര്‍ക്കും ഇത് ബാധകമാണ്. സാധ്യമെങ്കില്‍ ഓഗസ്റ്റ് അഞ്ചിനോ പത്തിനോ അടുത്ത മാസത്തെ ശമ്ബളം ഉറപ്പാക്കണം. സാധാരണ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാതെ മേലുദ്യോഗസ്ഥര്‍ക്ക് ശമ്ബളം നല്‍കരുതെന്ന മുന്‍ ഉത്തരവ് ഭേദഗതി ചെയ്താണു നിര്‍ദ്ദേശം. ശമ്ബളം വൈകുന്നതിനെതിരെ ആര്‍. Read More …

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും

പത്തനംതിട്ട: കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്ബൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിക്കും. പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നിപകര്‍ന്ന ശേഷം പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി നല്‍കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ദര്‍ശനത്തിനം Read More …

‘പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി പൂജ നടത്തിയത് ഭരണഘടനാ ലംഘനം’: യെച്ചൂരി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നം അനാവരണം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നടത്തിയത് മതപരമായ ചടങ്ങാണ്. ഇത് ഭരണഘടനാവിരുദ്ധമാണ് എന്നും യെച്ചൂരി വ്യക്തമാക്കുന്നു. സംഭവത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നു എന്നും യെച്ചൂരി വ്യക്തമാക്കി. പുതിയ പാര്‍ലമെന്‍റ് Read More …

ലൈഫ് മിഷന്‍ പദ്ധതി: തീരുമാനങ്ങളെടുത്തത് ക്ലിഫ് ഹൗസില്‍ നിന്ന് : സ്വപ്ന

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ തീരുമാനങ്ങളെടുത്തതു ക്ലിഫ് ഹൗസിലാണെന്നു സ്വപ്ന സുരേഷ് പറഞ്ഞു. പദ്ധതിക്കു വേണ്ടി ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചു കമ്മിഷന്‍ വാങ്ങിയെന്ന കേസില്‍ സിബിഐയുടെ ഒന്നാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമാണു പ്രതികരണം. ഇത്തരം രഹസ്യ ചര്‍ച്ചകളെല്ലാം രാത്രി ഏഴു മണിക്കു മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമാണു Read More …

സംസ്ഥാനത്തെ ജിമ്മുകള്‍ നിയമപരമായി പ്രവര്‍ത്തിക്കണം ; ഹൈക്കോടതി

സംസ്ഥാനത്തെ ജിമ്മുകള്‍ നിയമപരമായി പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി. പള്ളികളെയും ക്ഷേത്രങ്ങളെയും പോലെ ജിമ്മുകളും എല്ലാവര്‍ക്കും ദേവാലയങ്ങളായി മാറിയിരിക്കുകയാണ്. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തെളിവാണിത്. അതിനാല്‍ അവിടുത്തെ അന്തരീക്ഷം ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്നും കോടതി വ്യക്തമാക്കി. എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്.അതിനാല്‍ Read More …

ഏക്നാഥ് ഷിന്‍ഡെയ്ക്ക് വെല്ലുവിളിയുമായി ഉദ്ധവ്

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏക്നാഥ് ഷിന്‍ഡെയെ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ തീരുമാനത്തിനെതിരെ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. അയോഗ്യരാക്കാനുള്ള നടപടികള്‍ നിലനില്‍ക്കുന്ന 16 വിമത എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഉദ്ധവ് താക്കറെ വിഭാഗം വാദിക്കുന്നത്. സുഭാഷ് ദേശായി Read More …