വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസത്രം അഴിച്ച്‌ പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, പരാതി ലഭിച്ചാല്‍ ഉറപ്പായും ഇടപെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടികളുടെ അന്തസ്സ് ഹനിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കൊല്ലം ആയൂരിലെ കോളജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് Read More …

വഖഫ് ബോര്‍ഡ് നിയമനം: പിഎസ്‌സിക്ക് വിട്ട തീരുമാനം പിന്‍വലിക്കും; പകരം പുതിയ സംവിധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച്‌ സര്‍കാര്‍. വഖഫ് ബോര്‍ഡില്‍ പിഎസ്‌സി വഴി നിയമനം നടത്തുന്നതിനുള്ള തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും, നിയമനത്തിനായി പുതിയ നിയമഭേഗദതി കൊണ്ടുവരാന്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം സംഘടനകളുമായി സര്‍കാര്‍ നടത്തിയ ചര്‍ചയില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും Read More …

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലെല്ലാം കനത്ത സുരക്ഷ. കോണ്‍ഗ്രസ് നേതാവ് എം.ആര്‍.ബൈജുവിനെ അറസ്റ്റ് ചെയ്തു‍. ബൈക്കില്‍ യാത്ര ചെയ്യുമ്ബോഴാണ് അറസ്റ്റ് ചെയ്തത്‍. അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെസുരക്ഷ വര്‍ദ്ധിപ്പിച്ചു. രാവിലെ ക്ലിഫ് ഹൗസിനു മുന്നില്‍ വലിയ Read More …

പട്ടും വളയും സ്വീകരിക്കുന്ന സാഹിത്യകാരന്മാരെ വേണ്ട : രമേശ് ചെന്നിത്തല

സ്വന്തമായി അഭിപ്രായ പ്രകടനം നടത്താന്‍ കഴിയുന്ന സാഹിത്യനായകര്‍ ഇല്ലാതാകുന്നത് അപചയമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല. രാജാവ തരുന്ന പട്ടും വളയും സ്വീകരിക്കാന്‍ കാത്തിരിക്കുന്ന സാഹിത്യകാരന്‍മാരെയല്ല ആവശ്യമെന്ന് അങ്കണം ഷംസുദീന്‍ സ്മൃതി പുരസ്‌കാരം ഉദ്ഘാടനം ചെയ്ത് രമേശ് കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. എങ്കിലേ നേര്‍വഴിക്കു പോകാനാവൂ. ആരും തിരുത്താനില്ലെങ്കില്‍ കൂടുതല്‍ തെറ്റുകളിലേക്ക് പോകും. സുകുമാര്‍ അഴിക്കോടില്ലാത്തതിന്റെ ദു:ഖം Read More …

രമയ്ക്ക് എതിരായ പ്രസംഗം തള്ളി സ്പീക്കറുടെ റൂളിങ്; വിധി പരാമര്‍ശം പിന്‍വലിച്ച് എം എം മണി

തിരുവനന്തപുരം: വടകര എംഎല്‍എ കെകെ രമയ്ക്ക് എതിരായ മുതിര്‍ന്ന സിപിഎം അംഗം എംഎം മണിയുടെ പരാമര്‍ശങ്ങളെ തള്ളി സ്പീക്കര്‍ രംഗത്തെത്തി. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിന്‍വലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമര്‍ശം താന്‍ പിന്‍വലിക്കുകയാണെന്നും എംഎം മണി പറഞ്ഞു.‘താന്‍ Read More …

മങ്കി പോക്സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. പുറത്തിറക്കി: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്ബിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള Read More …

നികുതിവെട്ടിപ്പ് തടയാന്‍ ലക്കി ബില്‍ പദ്ധതിയുമായി ധനവകുപ്പ്; വിജയിക്ക് 25 ലക്ഷംവരെ സമ്മാനം

തിരുവനന്തപുരം: നികുതിവെട്ടിപ്പ് തടയാന്‍ ലക്കി ബില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ബില്ല് വാങ്ങാന്‍ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം. വിജയിക്ക് 25 ലക്ഷം രൂപ വരെ സമ്മാനം നല്‍കാനാണ് ധനവകുപ്പിന്‍റെ തീരുമാനം. പദ്ധതി ഓണത്തിന് മുമ്ബ് പ്രബല്യത്തില്‍ വരും. സാധനങ്ങള്‍ വാങ്ങിയാല്‍ ചെറിയ തുകയാണെങ്കിലും ബില്ല് വാങ്ങി ഫോട്ടോ എടുത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ ജി.എസ്.ടി വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ Read More …

ഗള്‍ഫില്‍ നിന്നുമുള്ള ടിക്കറ്റ് നിരക്ക് കുറച്ച്‌ വിമാന കമ്ബനികള്‍

മലപ്പുറം: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറച്ച്‌ വിമാന കമ്ബനികള്‍. ആഗസ്റ്റ് ആദ്യവാരം മുതല്‍ സാധാരണ നിരക്കിലേക്ക് എത്തും. ഗള്‍ഫിലെ സ്‌കൂളുകള്‍ മദ്ധ്യവേനല്‍ അവധിക്ക് അടച്ചതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്ബനികള്‍ നാലിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലായിലെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു ഏറ്റവും കൂടിയ നിരക്ക് ഈടാക്കിയിരുന്നത്. ഇതോടെ Read More …