ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്റെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ വിദ്വേഷവും മതാന്ധതയും നുണയും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവര്‍ക്ക് ഭീഷണിയാണെന്നും സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താല്‍ ആയിരം പേര്‍ കൂടി ഉയരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം Read More …

നിയമസഭയില്‍ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അത് നോക്കിനില്‍ക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭയില്‍ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അത് നോക്കിനില്‍ക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്.സഭയില്‍ വൃത്തികേട് വിളിച്ചുപറയാന്‍ അനുവദിക്കില്ല. പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല മാന്യതയും ലംഘിക്കുകയാണെന്നും കട്ടുമുടിച്ച്‌ ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് തുറന്നടിച്ചു. മികച്ച പ്രതിപക്ഷ നേതാവെന്ന് പാര്‍ട്ടിയില്‍ തെളിയിക്കാനുള്ള കളികളാണ് വി.ഡി സതീശന്റേതെന്ന് മുഹമ്മദ് Read More …

നിയമസഭയ്ക്ക് അകത്തെ പ്രതിഷേധം; ചട്ടലംഘനം ആരോപിച്ച്‌ സ്പീക്കര്‍ക്ക് പരാതി നല്‍കി സജി ചെറിയാന്‍

നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ പ്രതിഷേധം ചട്ടലംഘനം ആണെന്നാരോപിച്ച്‌ മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്രതിപക്ഷ എംഎല്‍എമാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചട്ടലംഘനം എന്ന് ആരോപിച്ചാണ് പരാതി. സാമാജികര്‍ക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ച്‌ കൊണ്ട് പ്രതിപക്ഷ എം.എല്‍.എ മാര്‍ നിയമസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തുകയും Read More …

സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത 3,32,291 കോടിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. കടം ഇരട്ടിയില്‍ കൂടുതല്‍ വര്‍ധിച്ചതായും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. 2010-2011 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി. കോവിഡ് അടക്കമുള്ള പ്രതിസന്ധികല്‍ തിരിച്ചടിയായെന്നും Read More …

പൊലീസ് നടപടിയില്‍ പരോക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയില്‍ പരോക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ പ്രതികളാക്കി പിടികൂടുന്ന സ്ഥിതി പാടില്ല. ഇക്കാര്യത്തില്‍ പൊലീസ് ശ്രദ്ധിക്കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്.എഫ്.ഐയെ അക്രമകാരികളുടെ പ്രസ്ഥാനമായി ചിത്രീകരിക്കാനും ഭീകരവാദസംഘടനയാണെന്ന മട്ടില്‍ പ്രചരിപ്പിച്ച്‌ ഒറ്റപ്പെടുത്താനുമാണ് ശ്രമം. വയനാട്ടിലെ സജീവപ്രശ്നമെന്ന നിലയിലാണ് ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐയും Read More …

‘ഏറെ പ്രതീക്ഷിച്ചിരുന്നു, അങ്ങ് എന്നെ നിരാശപ്പെടുത്തി’; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പി സി ജോര്‍ജ്

കോട്ടയം: സര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്!ന സുരേഷ് നല്‍കിയ രഹസ്യമൊഴിക്കെതിരെ പിണറായി വിജയന്‍ പ്രതികരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പി സി ജോര്‍ജ്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വലിയ ആവേശത്തോടെയാണ് പൂര്‍ണമായി കണ്ടതെന്നും എന്നാല്‍ തന്നെ നിരാശപ്പെടുത്തി കളഞ്ഞുവെന്നുമാണ് പി സി ജോര്‍ജ് കത്തില്‍ പറയുന്നത്.സ്വര്‍ണ്ണക്കടത്തില്‍ ആരോപണ വിധേയമായിരിക്കുന്ന Read More …

‘ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല’; സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സ്വര്‍ണ്ണക്കടത്തില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയതായും ഈ സമയത്ത് കറന്‍സിയടങ്ങിയ Read More …

നിയമസഭയിലെ മാധ്യമവിലക്ക് മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളതിനാല്‍; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത് മടിയില്‍ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന പ്രതിഷേധം ജനങ്ങള്‍ കാണരുതെന്ന ഫാസിസ്റ്റ് നയമാണ് സിപിഎമ്മിനുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഫാസിസിറ്റ് ഭരണകൂടം വിലക്കിയിരിക്കുന്നത്. കൊവിഡ് Read More …