ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ; ഭക്ഷണവും മരുന്നും വിതരണം ചെയ്ത് യുഎഇയും ജോർദാനും’

ജറുസലം∙ ഗാസയിലെ മൂന്നു കേന്ദ്രങ്ങളിൽ ദിവസേന 10 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് സഹായ വിതരണത്തിനായി ആക്രമണം നിർത്തുക. രാവിലെ 10 മുതൽ രാത്രി 8 വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗാസയിൽ പട്ടിണി മരണം കൂടിയതോടെ രാജ്യാന്തര സമ്മർദം ശക്തമായിരുന്നു. ഇതോടെയാണ് ഇസ്രയേൽ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചത്.ഇതിനിടെ Read More …

അഴിമതിക്കേസുകളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി

അഴിമതി രാജ്യപുരോഗതിയെ തടയുന്ന സാമൂഹിക വിപത്താണെന്നും, പൗരന്മാരുടെ യഥാർത്ഥ അവകാശങ്ങളെ ഹനിക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ധീൻ വ്യക്തമാക്കി. വ്യാജ മെഡിക്കല്‍ പിജി സര്‍ട്ടിഫിക്കറ്റ് കേസില്‍ വനിതാ ഡോക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാണ് കോടതിയുടെ നിരീക്ഷണം. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്ത ഡോ. ടി.എസ് സീമയുടെ അറസ്റ്റും കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും അനിവാര്യമാണെന്നും ഗുരുതര സ്വഭാവമുള്ള Read More …

കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമത്തിലും ജയിലിൽ അടച്ച സംഭവത്തിലും കെപിസിസി ശക്തമായി പ്രതിഷേധിക്കുന്നു: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയവർക്ക് എതിരെ കർശന നടപടിയെടുക്കണം. വാദികളെ പ്രതികളാക്കുന്ന നടപടിയിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് ചെർപ്പുളശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ അക്രമം ഒറ്റപ്പെട്ട സംഭവമല്ല . നേരത്തെ ഒഡീഷ്യയിലും ജബൽ Read More …

ഭീകരതയ്‌ക്കെതിരെ ഏതറ്റം വരെയും പോകുന്ന മോദിയുടെ പുതിയ ഇന്ത്യയാണിതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് തുടക്കമിട്ട് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇന്ന് പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തമാണെന്നും, സൗഹൃദത്തിനും സമാധാനത്തിനുമായി എങ്ങനെ കൈനീട്ടണമെന്നും, വഞ്ചന കാണിക്കുന്ന കൈകള്‍ എങ്ങനെ പിഴുതെറിയണമെന്നും നമുക്കറിയാമെന്ന് രാജ്‌നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞു. ഇന്ത്യ എല്ലാ രാഷ്ട്രീയ, സൈനിക ലക്ഷ്യങ്ങളും നേടിയെടുത്തുവെന്നും എന്നാല്‍ ഏതെങ്കിലും സമ്മർദ്ദത്തിനു വഴങ്ങിയാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതെന്ന് പറയുന്നത് Read More …

യുഡിഎഫിനെ കേരളത്തില്‍ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആയില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍. അതേസമയം യുഡിഎഫ് 100 സീറ്റ് തികച്ചാല്‍ താന്‍ രാജിവെക്കും. കിട്ടിയില്ലെങ്കില്‍ വി ഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്ന് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ‘ആര്‍ക്കുവേണ്ടിയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്ന് അറിയില്ല. ഞാനദ്ദേഹത്തോട് മത്സരത്തിനോ തര്‍ക്കത്തിനോ പോകുന്നില്ല. 98 സീറ്റ് Read More …

നിറപുത്തരി ജൂലൈ 30 ന്; പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.

നിറപുത്തിരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ജൂലൈ 30 നാണ് നിറപുത്തരി. ജൂലൈ 30ന് പുലർച്ചെ 5.30നും 6.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ നടക്കും. നിറപുത്തരിയ്ക്കായുള്ള നെൽകതിരുകളുമായി ഘോഷയാത്ര നാളെ രാവിലെ 4.30ന് അച്ചൻകോവിൽ Read More …

ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശം ചെയ്തു.

125 കോടിയുടെ സമ്മാനമാണ് ആകെ നല്‍കുക. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഭാഗ്യക്കുറി പ്രകാശനം ചെയ്തത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 27 നാണ് Read More …

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; എട്ടിടത്ത് ഓറഞ്ച് അലർട്ട്

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട്. ജൂൺ 30 വരെ സംസ്ഥാനത്ത് ശക്തമായ മഴ സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള Read More …