വിദ്യാർത്ഥികളുടെ സുരക്ഷ; ടിപ്പർ ലോറികളുടെ റോഡിലെ നിയന്ത്രണത്തിന്റെ സമയക്രമത്തിൽ മാറ്റം

സ്കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും, സ്കൂൾ കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായി സംസ്ഥാനത്ത് ടിപ്പർ വാഹനങ്ങൾക്ക് സർക്കാർ ഉത്തവ് നമ്പർ 13/2014/ഗതാഗതം, പ്രകാരം എല്ലാ ജില്ലയിലും സംസ്ഥാനത്ത് ടിപ്പർ വാഹനങ്ങൾക്ക് രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 5 മണി വരേയും ആയിരുന്നു. എന്നാൽ Read More …

നിലമ്ബൂരില്‍ താൻ മത്സരിക്കാൻ കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് പി വി അൻവർ.

താൻ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്നാണ് ആഗ്രഹം. പൊലീസ് മേധാവിയായി അജിത്ത്കുമാറിനെ എത്തിക്കാൻ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വാശി പിടിക്കുന്നത്? വയനാട് പുനരധിവാസത്തിൻ്റെ പേരില്‍ മന്ത്രി റിയാസും എസ്റ്റേറ്റ് ഉടമകളും തമ്മില്‍ ഭൂമി കച്ചവടമാണ് നടക്കുന്നതെന്നും ആരോപിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായി റിയാസ് വീട്ടില്‍ കയറിയ നാള്‍ മുതലാണ് മുഖ്യമന്ത്രിയുടെ തകർച്ച തുടങ്ങിയതെന്നും കുറ്റപ്പെടുത്തി. Read More …

കെഎസ്ആർടിസി ജീവനക്കാർക്ക് തിരിച്ചടി; ശമ്പള സർട്ടിഫിക്കറ്റിൽ ഇനി വായ്പലഭിക്കില്ല

തിരുവനന്തപുരം : ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി വായ്പലഭിക്കില്ല. മാസവായ്പാ തിരിച്ചടവിനായി ജീവനക്കാർ കൈമാറിയ തുക ധനകാര്യസ്ഥാപനങ്ങൾക്ക് നൽകാതെ കെഎസ്ആർടിസി വകമാറ്റി ചെലവിട്ടതാണ് വായ്പാത്തിരിച്ചടവിന് കെഎസ്ആർടിസി നൽകിയിരുന്ന ഉറപ്പ് പിൻവലിക്കാൻ കാരണമായത്.തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർക്കെതിരേ ധനകാര്യസ്ഥാപനങ്ങൾ നിയമനടപടികൾതുടങ്ങി

രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബചിത്രം പ്രതിഷ്ഠിച്ച് ഗവർണർ ഇന്ത്യയെയും അതിന്റെ ഭരണഘടനയെയും അപമാനിക്കുന്നു: രമേശ് ചെന്നിത്തല.

രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണ സിരാകേന്ദ്രമാണ്. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ Read More …

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയിൽ ആണവോര്‍ജ ഏജന്‍സി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേൽ ആക്രമിച്ചത് ആണവ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ നിര്‍ണായക നിലപാടാണ് Read More …

ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്രം

ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗതവകുപ്പ്. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും 2026 ജനുവരി ഒന്നുമുതല്‍ എബിഎസ് ( ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) നിര്‍ബന്ധമാക്കിയിരിക്കുകയാണ്. റോഡപകടങ്ങളും മരണങ്ങളും കുറച്ച്‌ സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ നീക്കമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു. നിലവില്‍ 125 സിസി കൂടുതല്‍ എഞ്ചിന്‍ Read More …

ബിഹാറിന് മുകളിൽ ന്യൂനമർദ്ദം: കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; നാളെ 7 ജില്ലകളിൽ മുന്നറിയിപ്പ്

കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും ഫലമായി സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 23ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 24ന് Read More …

ശശി തരൂർ കോൺഗ്രസിന്റെ അവിഭാജ്യ ഘടകം: കെ സി വേണുഗോപാൽ

അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് കെ സി വേണുഗോപാൽ. ആരെങ്കിലും അഭിപ്രായവ്യത്യാസം പറഞ്ഞാൽ 52 വെട്ട് വെട്ടി ശരിയാക്കി കളയാമെന്ന് പറയുന്ന പാർട്ടി അല്ല. അതാണ് പാർട്ടിയുടെ സൗന്ദര്യം,പക്ഷേ പാർട്ടിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും ഒക്കെയുണ്ട്. അതുമായി ബന്ധപ്പെട്ട് പോകണമെന്ന നിർദ്ദേശം എല്ലാവർക്കും നൽകിയിട്ടുണ്ട്. ലക്ഷ്മണരേഖ കടക്കുന്നു എന്ന് തോന്നിയാൽ പാർട്ടി നടപടി Read More …