വയനാട് ഗവ. മെഡിക്കല്‍ കോളേജിന് അപൂര്‍വ നേട്ടം ;സിക്കിള്‍ സെല്‍ രോഗിയ്ക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

വയനാട് ജില്ലയില്‍ അരിവാള്‍ കോശ രോഗിയില്‍ (സിക്കിള്‍ സെല്‍) ആദ്യമായി ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാനന്തവാടി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി. സിക്കിള്‍സെല്‍ രോഗിയായതിനാല്‍ അതീവ സൂക്ഷ്മതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഓര്‍ത്തോപീഡിക്സ് വിഭാഗത്തിന്റേയും മെഡിസിന്‍ വിഭാഗത്തിന്റെയും കൂട്ടായ പ്രയത്നത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് Read More …

വ്യാജ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ്; എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കി

കൊച്ചി: വ്യാജ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്തയാളുടെ എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കി. കേരളാ ഹൈക്കോടതി അഭിഭാഷകനായ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി മനു ജി രാജിന്റെ എന്റോള്‍മെന്റാണ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കിയത്. പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കാനും ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. മനു ജി രാജിനെതിരെ നേരത്തെ സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിരുന്നു. ബിഹാറിനെ Read More …

ശബരിമല സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍

ശബരിമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍. ഏറ്റവും വലിയ വരുമാനമുള്ള തിരുപ്പതി ദേവസ്വം ഉള്‍പ്പെടെ സ്വത്ത് വിവരം വെളിപ്പെടുത്തുമ്ബോഴാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ആസ്തി വിവരം വെളിപ്പെടുത്തില്ലെന്ന് ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റേതായി ധനലക്ഷ്മി ബാങ്കില്‍ 41.74 കോടിയുടെ സ്ഥിര നിക്ഷേപമുണ്ട്. ക്ഷേത്ര സ്വത്തിലെ സ്വര്‍ണ്ണം, വെള്ളി, വജ്രം, രത്‌നം, മരതകം Read More …

ഇലക്ടറല്‍ ബോണ്ടില്‍ ഇന്ന് നിര്‍ണായകം, എസ്ബിഐ ഇന്ന് വിവരങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറും

ന്യൂഡല്‍ഹി: ഇലക്ട്രറല്‍ ബോണ്ട് കേസില്‍ ഇന്ന് നിര്‍ണായക ദിനം. ബോണ്ടുകളുടെ സീരീയല്‍ നമ്പറുകള്‍ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. ഇലക്ടറല്‍ ബോണ്ടിന്റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ്.ബി.ഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച Read More …

മോദി ബോളിവുഡിനെ വെല്ലുന്ന നടന്‍, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമില്ലെങ്കില്‍ ജയിക്കില്ല; രാഹുല്‍

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രാ നടത്തിയത് കോണ്‍ഗ്രസ് തനിച്ചല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അണിനിരന്നുവെന്നും സമാപന വേദിയില്‍ രാഹുല്‍ ഗാന്ധി. എല്ലാവരും മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയല്ല. എല്ലാ കക്ഷികളും ചേര്‍ന്ന് ഒരു പാര്‍ട്ടിയെ എതിര്‍ക്കുകയുമല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്ര മോദി വെറും മുഖംമൂടിയാണ്. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി. ഇലക്ട്രോണിക് വോട്ടിംഗ് Read More …

മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരില്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്‌ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത്. തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്‌ഷോയ്ക്ക്, മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു . 4 കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്‌ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്. ബിജെപി Read More …

താന്‍ തോറ്റാല്‍ രാജ്യത്ത് ചോരപ്പുഴ ഒഴുകുമെന്ന് ട്രംപ്

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ അമേരിക്കയില്‍ ചോരപ്പുഴ ഒഴുകുമെന്ന് ഡോണള്‍ഡ് ട്രംപ്. ‘ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചില്ലെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഈ രാജ്യത്തു നടക്കുമെന്ന് എനിക്കു തോന്നുന്നില്ല’– അനുയായികളുടെ കയ്യടികള്‍ക്കിടെ മുന്‍പ്രസിഡന്റ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായ ട്രംപ് ഒഹായോ സംസ്ഥാനത്തു പ്രചാരണത്തിനെത്തിയപ്പോഴാണ് രാജ്യത്തിന്റെ ഭാവി ദുരന്തമയമാകുമെന്ന സൂചന നല്‍കിയത്. Read More …

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പിനെതിരെ സമസ്ത

കോഴിക്കോട്:കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) നടത്താന്‍ നിശ്ചയിച്ച ലോക സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ Read More …