ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചു: കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 3,000 രൂപയില്‍ നിന്നും 4,000 രൂപയായും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ ഹോണറേറിയം 1,500 രൂപയില്‍ നിന്നും 2,000 രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം, നിലവിലെ 60: 30: 10 രീതിയില്‍ കേന്ദ്ര Read More …

സാലറി കട്ട്: ഗവര്‍ണര്‍ ഒപ്പിട്ടു, ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്ബളം പിടിക്കുന്നതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ സംസ്ഥാന ഗവര്‍ണര്‍ ഒപ്പിട്ടു. ഇതോടെ ഓര്‍ഡിനന്‍സിന് അംഗീകാരമായി. ശമ്ബളം പിടിക്കല്‍ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഓ൪ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം തിങ്കളാഴ്​ച മുതല്‍ നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ശമ്ബളം തിങ്കളാഴ്​ച മുതല്‍ നല്‍കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​ പറഞ്ഞു. നിലവിലെ ഉത്തരവിനനുസരിച്ചുള്ള ശമ്ബളമാണ്​ നല്‍കുക.​ അഞ്ച്​ മാസംകൊണ്ട്​ 2500 കോടി രൂപ മാറ്റിവെക്കപ്പെടും. ഇത്തരത്തില്‍ മാറ്റിവെക്കുന്ന തുക​ ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. ഇൗ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നല്‍കും. ഹൈകോടതി ജഡ്​ജിമാരുടെ ശമ്ബളം പിടിക്കാന്‍ സര്‍ക്കാറിന്​ ഉദ്ദേശമില്ല. Read More …

സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാല് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍ വിതരണം ട്രഷറികളില്‍ മെയ് നാലു​ മുതല്‍ എട്ട് വരെ നടത്തും. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കൗണ്ട് നമ്ബറുകള്‍ അടിസ്ഥാനമാക്കി വ്യത്യസ്ത സമയം നിശ്ചയിച്ചായിരിക്കും പെന്‍ഷന്‍ വിതരണം. കൗണ്ടറിന് മുന്നില്‍ ഒരു സമയം അഞ്ച് പേര്‍ക്കാണ് അനുവാദം നല്‍കുക. നേരി​ട്ടെത്താന്‍ കഴിയാത്തവര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ Read More …

സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്നത്തെ മന്ത്രിസഭ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കും. ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ പോകേണ്ടെയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ നടപടിക്ക് നിയമസാധുത നല്‍കും. ശമ്ബളം മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കും. അതേസമയം ജീവനക്കാരോട് സര്‍ക്കാര്‍ പകപോക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹന്നാന്‍ ആരോപിച്ചു.

പ്രവാസികള്‍ക്കായുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി: ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്നത് മലബാറിലേക്ക്; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാട്ടിലേക്കെത്താന്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 150 രാജ്യങ്ങളില്‍ നിന്ന് 2,76,000 പേരാണ്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ വരാനുള്ളത്. ഇവരെ സ്വീകരിക്കാനുള്ള Read More …

‘സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തെ തുരങ്കംവെയ്ക്കുന്നവരുണ്ടെന്ന് തിരിച്ചറിഞ്ഞു’; തോമസ് ഐസക്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ് ചെയ്ത പശ്ചാത്തലത്തില്‍ നിയമപരമായി ഇനി എന്തു ചെയ്യാമെന്ന് നോക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കൊണ്ട് ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കാന്‍ പറ്റില്ലെങ്കില്‍ ഇനി നിയമപരമായി Read More …

എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ല, ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന ; ആരോഗ്യമന്ത്രി

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ലെന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. അതേസമയം വരുന്നവരെ സ്വീകരിക്കാനും ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുമാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതോടെ നിരവധി പേരാണ് നോര്‍ക്ക വെബ്സൈറ്റില്‍ പേര് Read More …