1,000 രൂ​പ​യു​ടെ സ​ര്‍​ക്കാ​ര്‍ കി​റ്റ് ത​ട്ടി​പ്പെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു മു​ത​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​കി​റ്റ് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് ഒ​രി​ട​ത്തും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. 1,000 രൂ​പ​യു​ടെ കി​റ്റാ​ണെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ 700 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഇ​തി​നാ​കി​ല്ല. കി​റ്റി​ന്‍റെ പേ​രി​ല്‍ വ​ലി​യ ത​ട്ടി​പ്പാ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ള്‍ റേ​ഷ​ന്‍ വാ​ങ്ങു​ന്ന​ത് പ​ല ക​ട​ക​ളി​ല്‍ നി​ന്നാ​ണ്. Read More …

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാംഘട്ടം അവസാനിച്ചു : കേരളത്തിന് ആരോഗ്യവിദഗ്ദ്ധരുടെ അഭിനന്ദനങ്ങള്‍

തിരുവനന്തപുരം : കേരളത്തില്‍ മഹാമാരിയുടെ രണ്ടാംവരവ് അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണ് ഇത്തരത്തിലൊരു വിലയിരുത്തലിലേക്ക് എത്തിയത്. അതേസമയം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗത്തിന്റെ മൂന്നാംവരവാണ് കേരളം നേരിടുന്ന അടുത്ത വെല്ലുവിളി. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ Read More …

സംസ്ഥാനത്ത് ഇന്ന് ഒമ്ബതു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്ബതു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍; പകുതി തസ്തികകളില്‍ ഉടന്‍ നിയമനം

തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം Read More …

സംസ്ഥാനത്ത് ഒമ്ബതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്ബതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നു വന്നവരും മൂന്നുപേര്‍ക്ക് സമ്ബര്‍ക്കം Read More …

സാലറി ചാലഞ്ചില്‍ പ്രതിപക്ഷത്തിന് ട്രംപിന്റെ ഭാഷയെന്ന് തോമസ് ഐസക്ക്‌

തിരുവനന്തപുരം: പ്രതിപക്ഷം സംസാരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭാഷയിലെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധത്തിന് ആയിരം കോടി രൂപയേ ചെലവു വരികയുള്ളൂ എന്നുള്ളപ്പോഴും ധനമന്ത്രി അത് പെരുപ്പിച്ച്‌ കാണിക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടും ഇല്ലാത്ത പ്രതിസന്ധി കാണിച്ച്‌ സര്‍ക്കാര്‍ പണപ്പിരിവ് നടത്തുകയാണെന്ന് സാലറി Read More …

പ്രവാസികളുടെ സുരക്ഷിത ക്വാറന്റയിന്‍, കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് സുരക്ഷിതമായ ക്വാറന്റയിന്‍ സംവിധാനം ഒരുക്കാന്‍ അതത് രാജ്യത്തെ ഇന്ത്യന്‍ എമ്ബസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം 22 രാജ്യങ്ങളിലെ 30 ല്‍ പരം പ്രമുഖ മലയാളികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയതിന്റെ വെളിച്ചത്തിലാണ് കേന്ദ്രത്തിനോട് ഇക്കാര്യം ഉന്നയിച്ചത്.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള Read More …

സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; മൂന്നുപേര്‍ നിസാമുദ്ദീന്‍ തബ്ലീഗില്‍ പങ്കെടുത്ത് മടങ്ങിയവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറുപേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ അഞ്ചുപേര്‍ ദുബായില്‍ നിന്നും വന്നവരും മൂന്നുപേര്‍ നിസാമുദ്ദീനില്‍ തബ്ലീഗില്‍ പങ്കെടുത്ത് മടങ്ങിയവരുമാണ്.