വിവാദ ഭൂമിയിടപാട്; കര്‍ദ്ദിനാള്‍ ഒന്നാം പ്രതി

സഭാ ഭൂമിയിടപാട് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്ബാട്, സജു വര്‍ഗീസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളാണ്.

തുഷാറിനേക്കാള്‍ യോഗ്യന്‍ മുരളീധരന്‍;ബിജെപിക്ക് വളരാനാകില്ലവെള്ളാപ്പള്ളി

ആലപ്പുഴ: രാജ്യസഭാ എംപി സ്ഥാനത്തിന് തുഷാര്‍ വെള്ളാപ്പള്ളിയേക്കാള്‍ യോഗ്യനാണ് ബിജെപിയുടെ വി. മുരളീധരനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ നിന്ന് എംപിയായി പരിഗണിക്കേണ്ടിയിരുന്ന ആദ്യത്തെ ആള്‍ മുരളീധരനായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. മുരളിക്ക് എം.പി സീറ്റ് കൊടുത്തത് ശരിയായ നടപടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയോ, ബിഡിജെഎസോ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. തുഷാറിന് Read More …

കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ നിയമോപദേശം

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം പൊലീസിന് കൈമാറും. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്. വിവാദമായ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി Read More …

വീരേന്ദ്രകുമാര്‍ രാജ്യസഭ സീറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വീരേന്ദ്രകുമാര്‍ കേരള നിയമസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. നേരത്തേ യുഡിഎഫ് പ്രതിനിധിയായി രാജ്യസഭാംഗമായ വീരേന്ദ്രകുമാര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ സീറ്റ് ഒഴിവു വന്നത്. പിന്നീട് യുഡിഎഫ് വിട്ട ഇദ്ദേഹത്തെ ഇടതുമുന്നണി രാജ്യസഭ സീറ്റ് നല്‍കി സ്വീകരിക്കുകയായിരുന്നു.

കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം നീട്ടി: 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള ജാഗ്രത നിര്‍ദേശം നീട്ടി. തെക്കന്‍ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ മേഖല ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നീട്ടിയത്. കന്യാകുമാരി മേഖലയിലെ കടലില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള തീരത്ത് കനത്ത കാറ്റിനും, ഉയര്‍ന്ന Read More …

ഷുഹൈബ് വധം; സി.പി.എം നടപടി കണ്ണില്‍ മണ്ണിടാനുള്ള നാടകം: എം.എം.ഹസന്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത പതിനൊന്ന് പ്രതികളില്‍ നാലു പേരെ മാത്രം സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ നടപടി ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള നാടകമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ എം.എം.ഹസന്‍ വിമര്‍ശിച്ചു. പ്രതികളായ പതിനൊന്ന് പേരും സി.പി.എം പ്രവര്‍ത്തകരായിരിക്കുമ്ബോള്‍ നാലു പേരെമാത്രം പുറത്താക്കുന്നത് പ്രഹസനമാണ്. ഷുഹൈബി​​െന്‍റ വധത്തിനെതിരെ കണ്ണൂരിലുണ്ടായ ജനരോഷത്തില്‍ നിന്നും തല്‍ക്കാലം തടിത്തപ്പാനാണ് ഇത്തരമൊരു Read More …

ത്രിപുര നല്‍കുന്നത് പുതിയ ദിശാബോധം വേണമെന്ന പാഠം: കാരാട്ട്

തിരുവനന്തപുരം: കാല്‍ നൂറ്റാണ്ട് ഭരിച്ച ത്രിപുരയില്‍ സി.പി.എം അധികാരത്തില്‍ നിന്ന് പുറത്ത് പോയത് രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഇടതുപക്ഷത്തിന് പുതിയ ദിശാബോധം വേണമെന്ന പാഠമാണ് നല്‍കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ത്രിപുരയില്‍ 45 ശതമാനം വോട്ട് സി.പി.എമ്മിന് ലഭിച്ചു. അതിനാല്‍തന്നെ ത്രിപുരയില്‍ ഇനിയൊരു തിരിച്ചുവരവിനുള്ള അവസരം സി.പി.എമ്മിനുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സി.പി.എമ്മിനാവും. Read More …

എം.പി വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം : എം.പി വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും . രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു.