സിബിഐ അന്വേഷണം; ഒന്നും ഒളിക്കാനില്ലെങ്കില്‍ സിപിഎമ്മിന് ഭയം എന്തിന്: കെപിഎ മജീദ്

കോഴിക്കോട്: കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം സ്വാഗതാര്‍ഹമാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്ത്യം കുറിക്കാന്‍ ഇതോടെ സാധ്യമാവട്ടെയെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പറഞ്ഞ സിപിഎം പിന്നീട് പിറകോട്ട് പോയതും സിബിഐ അന്വേഷണത്തെ എതിര്‍ത്തതും സംശയാസ്പദമാണ്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുമ്ബിലെത്തിക്കണം. കണ്ണൂരിലെ സിപിഎം ആക്രമണവും Read More …

ഡി.എം.ആര്‍.സിയുടെ പിന്‍മാറ്റം ലൈറ്റ് മെട്രോയെ ബാധിക്കില്ലെന്ന്മുഖ്യമന്ത്രി

തിരുവനന്തപുരം: ഡി.എം.ആര്‍.സിയുടെ പിന്‍മാറ്റം ലൈറ്റ് മെട്രോ പദ്ധതിയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.എം.ആര്‍.സി തയ്യാറാക്കിയ പദ്ധതി രേഖ സര്‍ക്കാര്‍ അംഗീകരിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്രസര്‍ക്കാരിന് വിശദമായ പദ്ധതിരേഖയും സമഗ്ര ഗതാഗത പദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നുവെന്നും പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്?തമാക്കി. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭനടപടികളുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, Read More …

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്‍

കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്‍പിള്ള. കേരളത്തിലെ ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്‍മാറുന്നത് കടുത്ത നിരാശയോടെയെന്ന് ഇ.ശ്രീധരന്‍. പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് ഞെട്ടിച്ചെന്നും ശ്രീധരന്‍ തുറന്നടിച്ചു. ലൈറ്റ് മെട്രോയ്ക്കായി രണ്ട് ഓഫീസുകള്‍ വെറുതെ തുറന്നുവെച്ചു. നാല് വര്‍ഷമായി പതിനാറ് ലക്ഷത്തോളം രൂപ വെറുതെ ചിലവാക്കുന്നു. ഇനി Read More …

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയില്‍ ചാര്‍ത്തിയിരുന്നു കണ്ണടയും മാലയും നശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

വടകരയിലെ സി.പി.എം അക്രമം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: വടകര, നാദാപുരം മേഖലകളില്‍ കോണ്‍ഗ്രസ്, മുസ് ലിം ലീഗ്, ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സി.പി.എം ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുല്ലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സി.പി.എം അല്ലാത്തവര്‍ക്കൊന്നും വടകരയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. ആര്‍.എം.പി Read More …

ഹൈക്കോടതി വിധി ; പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം.സുധീരന്‍. നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ച്‌ ഉറപ്പിക്കുന്നതാണ് കോടതിവിധി. അധികാരത്തിന്റെ തണലില്‍ രാഷ്ട്രീയമായി ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്ന സി.പി.എം ശൈലിയെ നിയമസഭയ്ക്കകത്തും പുറത്തും ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണിത്. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ഇതോടെ നഷ്ടപ്പെട്ടുവെന്നും Read More …

ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത പരാജയമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു. ശുഹൈബ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല

ബാഹ്യശക്തികള്‍ക്ക് വഴേങ്ങണ്ട സ്ഥിതി പൊലീസിനില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാഹ്യശകതികള്‍ക്ക് വഴേങ്ങണ്ട സ്ഥിതി പൊലീസിനില്ലെന്നും സിബിഐക്ക് വിട്ട സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും​ പിണറായി വിജയന്‍ പ്രതികരിച്ചു. ഹൈക്കോടതിക്ക് അവരുടേതായ ന്യായങ്ങളുണ്ടാകാമെന്നും അതെപ്പറ്റി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.