Category: Kerala
ടൂറിസ് കേന്ദ്രങ്ങളിലെ ബാറുകള്‍ ഇനി രാത്രി 12 വരെ
തിരുവനന്തപുരം: ടൂറിസ് കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടും. ഇനി രാത്രി 12 വരെ തുറന്നിരിക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തിലാവും. പാതയോര മദ്യഷാപ്പുകള്‍ക്കുള്ള ഇളവ് കള്ളുഷാപ്പുകള്‍ക്കും ബാധകമാക്കിയ സുപ്രീംകോടതി വിധി , കള്ള് വ്യസായത്തിന് പുതിയ ഉണര്‍വേകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. Read More …
ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളപ്പള്ളി
ആലപ്പുഴ: ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളപ്പള്ളി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ട് കിട്ടിയത് ബി.ഡി.ജെ.എസ് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലെ ചിലര്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വോട്ടു കുറയുമെന്നും തുഷാര്‍ വെള്ളപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിയുടെ നിലപാടായിരിക്കും Read More …
ഷുഹൈബ് വധം: സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി. ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഡിസിസി. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണം റദ്ദാക്കിയത്. സര്‍ക്കാരിനെതിരേയും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുമെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച Read More …
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി
കൊച്ചി: യുവ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രേഖകള്‍ക്ക് പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. നടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറാമെന്നാണ് കോടതി വ്യക്തമാക്കിയത്. ദൃശ്യങ്ങള്‍ കൈമാറുന്നത് ഹെക്കോടതി തീരുമാനിക്കുമെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി. അതേസമയം, വിശദമായ വാദം കേള്‍ക്കാനായി കേസ് ഈ മാസം Read More …
ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണ ഉത്തരവിന് സ്റ്റേ
കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഈമാസം 23ന് കേസില്‍ വിശദമായി വാദം കേള്‍ക്കും. ജസ്റ്റിസ് കമാല്‍ പാഷക്ക് സിബിഐ അന്വേഷണ ഉത്തരവിടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഈ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം
തിരുവനന്തപുരം: ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് രൂപപ്പെട്ട തീവ്ര ന്യൂന മര്‍ദത്തിന്റെ ശക്തി കുറഞ്ഞു. ഇതോടെ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്് Read More …
നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടല്‍ അല്ല; ഗത്യന്തരമില്ലാതെയാണ് പൊലീസ് വെടിവെച്ചത് മുഖ്യമന്ത്രി
തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നു മുഖ്യമന്തി പിണറായി വിജയന്‍ നിയമസഭയില്‍. മാവോയിസ്റ്റുകള്‍ പോലീസിനെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വെടിവെച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ പോലീസിനെ കുറ്റപ്പെടുത്തുന്നില്ല. സംസ്ഥാനത്ത് ഇടതു തീവ്രവാദം വര്‍ധിച്ചു വരുന്നില്ല. എന്നാല്‍ ആദിവാസി മേഖലയില്‍ ഇടതു തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ജില്ലകളിലെ വന മേഖലകളില്‍ ഇടതു തീവ്രവാദമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് Read More …
