തടവുകാര്ക്ക് അവയവം ദാനം ചെയ്യുന്നതിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്ക്ക് അവരുടെ അടുത്ത ബന്ധുക്കള്ക്ക് അവയവം ദാനം ചെയ്യുന്നതിന് പുതുക്കിയ നിബന്ധനകള്ക്ക് വിധേയമായി അനുമതി നല്കാന് മന്ത്രിസഭ തീരുമാനിച്ചു. അതനുസരിച്ച് 2014ലെ ജയിലുകളും സാന്മാര്ഗ്ഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില് ഭേദഗതി വരുത്താന് തീരുമാനിച്ചു. തടവുകാരുടെ അവയവദാനം അവരുടെ അടുത്ത ബന്ധുക്കള്ക്ക് മാത്രമായി നിജപ്പെടുത്തുന്നതാണ് ഒരു വ്യവസ്ഥ. മെഡിക്കല് ബോര്ഡിന്റെ അനുമതി ലഭിച്ച Read More …
