പാറ്റൂര്‍ കേസ്: വിഎസ് വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചു

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചു. തന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വി.എസിന്റെ ആവശ്യം. വിജിലന്‍സ് സ്വമേധയാ എടുത്ത കേസിലാണ് നിലപാടറിയിച്ചിരിക്കുന്നതെന്ന് വിഎസ് ചൂണ്ടിക്കാട്ടി. എന്നാല്‍ പാറ്റൂര്‍ കേസില്‍ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നാണ് വിജിലന്‍സ് കോടതി വ്യക്തമാക്കിയത്.

ത്രിപുരയിലെ ബിജെപി- ആര്‍എസ്‌എസ് അക്രമങ്ങള്‍ക്കെതിരെ ബുധനാഴ്ച എല്‍ ഡി എഫ് പ്രതിഷേധം

തിരുവനന്തപുരം > ത്രിപുരയിലെ ആര്‍എസ്‌എസ് ബിജെപി അക്രമത്തില്‍ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണമെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. സംഘപരിവാര്‍ അക്രമങ്ങളില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് ബുധനാഴ്ച പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു . ജനാധിപത്യ സംവിധാനത്തെയാകെ അട്ടിമറിച്ച്‌ അധികാരത്തിലെത്തിയ ആര്‍എസ്‌എസും സംഘപരിവാര്‍ ശക്തികളും ത്രിപുരയിലാകെ കലാപം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ പാര്‍ടി ഓഫീസുകള്‍ Read More …

ത്രിപുര അക്രമം: മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം -കോടിയേരി

തിരുവനന്തപുരം: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ആര്‍.എസ്.എസ്സും ബി.ജെ.പിയും നടത്തുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ഇരുന്നൂറോളം ആക്രമണങ്ങളാണ് നടത്തിയത്. വീടുകളും പാര്‍ട്ടി ഓഫീസുകളും Read More …

അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍

കൊച്ചി: അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തലവന്‍ ബിഷു ഷെയ്ക്കിനെ കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തിയില്‍ വെച്ച് സാഹസികമായാണ് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ എത്തിച്ച ബിഷു ഷെയ്ക്കിനെ കോടതിയില്‍ ഹാജരാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇന്ത്യാബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തുന്നയാളാണ് ഇയാള്‍. കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബി.എസ്.എഫ് കമാന്‍ഡന്റ് ജിബു Read More …

ചെങ്ങന്നൂര്‍ മികച്ച സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റേതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരിഗണിക്കുന്ന സജി ചെറിയാനാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സജി ചെറിയാന്‍ ചെങ്ങന്നൂര്‍ക്കാരനാണ്. അദ്ദേഹം ഒട്ടേറെക്കാര്യങ്ങള്‍ മണ്ഡലത്തില്‍ ചെയ്തിട്ടുള്ളയാളാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ള കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ചെങ്ങന്നൂര്‍ കണ്ടിട്ടില്ല. കോണ്‍ഗ്രസ് പരിഗണിക്കുന്ന എം Read More …

മണിയുടെ സ്മരണയില്‍ ചാലക്കുടിയും മലയാള സിനിമാ ലോകവും

മലയാള സിനിമയില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച അതുല്യ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരണപ്പെട്ടത്. കലാഭവന്‍ മണിയുടെ സ്മരണയിലാണ് ചാലക്കുടിയും മലയാള സിനിമ ലോകവും. ലോഹിതദാസിന്റെ സല്ലാപം സിനിമയിലെ തെങ്ങുകയറ്റക്കാരനായെത്തിയ മണി കയറിയത് മലയാള സിനിമയുടെ ഉയരത്തിലേക്കാണ്. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവര്‍ സാധാരണക്കാരന് സാധാരണക്കാരന്റെ ഹൃദയത്തില്‍ Read More …

ചെങ്ങന്നൂരില്‍ ബിജെപിയെ എതിര്‍ക്കുന്ന ആരുടെയും പിന്തുണ തേടും: വൈക്കം വിശ്വന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിര്‍ക്കുന്ന ഏത് കക്ഷിയുടെയും പിന്തുണ തേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വൈക്കം വിശ്വന്റെ പ്രതികരണം. സിപിഎമ്മും കെ എം മാണിയുടെ കേരള കോണ്‍ഗ്രസും തമ്മില്‍ ധാരണയിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നതാണ് വൈക്കം വിശ്വന്റെ പ്രസ്താവന. നേരത്തെ Read More …

മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണം; സിദ്ധരാമയ്യക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: ബംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യ നില മോശമായി തുടരുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കത്തയച്ചത്. 17 വര്‍ഷത്തോളമായി ഒരു കുറ്റവും ചെയ്യാത്ത മഅ്ദനി ജയിലിലാണ്. ആരോഗ്യ നില മോശംമായതിനെ തുടര്‍ന്ന് അദ്ദേഹം Read More …