ഓഖി: ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു

കൊല്ലം: ഓഖി ദുരന്തതതില്‍പ്പെട്ട് കടലില്‍ കാണാതായ ഒരാളുടെ കൂടി മൃതദഹം ലഭിച്ചു.   അഴീക്കല്‍ പുറംകടലില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡിന് മൃതദേഹം ലഭിച്ചത്. മൃതദേഹം കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുമെന്നും ഇതിനു ശേഷം അഴീക്കലില്‍ എത്തിക്കുമെന്നുമാണ് വിവരം.

ഓഖി; കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസിലാക്കുന്നതിന് സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോക്ടര്‍ സഞ്ജയ് പാണ്ഡേ എന്നിവര്‍ സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി Read More …

നീതി തേടിയാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്: കുമ്മനം

തിരുവനന്തപുരം: നീതി തേടിയാണ് ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും എന്നിട്ടും സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും കുമ്മനം ആരോപിച്ചു.

പൊലീസ് കൂടുതല്‍ ജനസൗഹൃദപരമാവണം: മുഖ്യമന്ത്രി

പ്രായമായവര്‍ ഒറ്റപ്പെട്ട് താമസിക്കുന്ന വീടുകള്‍ക്ക്‌പൊലീസിന്റെ നിരീക്ഷണവും സംരക്ഷണവുമുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം വീടുകളില്‍ ഇടയ്ക്ക് എത്തുകയും സുഖവിവരം അന്വേഷിക്കുകയും ചെയ്യും. സംസ്ഥാനത്താകെ പൊലീസിനെ ജനമൈത്രി പൊലീസ് ആക്കുകയാണ്. എല്ലാസ്റ്റേഷനുകളിലും വനിതപൊലീസുണ്ടാവുമെന്നും എല്ലാപഞ്ചായത്ത് അതിര്‍ത്തിയിലും പൊലീസ് ഉദ്യോഗസ്ഥ കൃത്യമായെത്തി വനിതകളില്‍ നിന്ന് പരാതി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വീസിലിരിക്കെ മരിച്ച സിവില്‍പൊലീസ് ഓഫീസര്‍ എം സുനില്‍കുമാറിന്റെ Read More …

സുനാമി ദുരന്തത്തിന് പതിമൂന്ന് വര്‍ഷം

കൊച്ചി : ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളേ ഇല്ലതാക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു. 2004 ഡിസംബര്‍ 25ന് ഇന്ത്യ, ഇന്തോനേഷ്യ, മാലിദ്വീപ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലെ ജനങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും അറിഞ്ഞിരുന്നില്ല ഈ സന്തോഷത്തിന് കുറച്ചു മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉള്ളുവെന്ന്. സംഹാര താണ്ഡവമാടിയ കൂറ്റന്‍ തിരമാലകള്‍ ആയിരക്കണക്കിന് Read More …

ഓഖി: കേന്ദ്ര സംഘം സന്ദര്‍ശനം തുടങ്ങി

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനം നാല് ദിവസം നീണ്ട് നില്‍ക്കും. സന്ദര്‍ശനത്തിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക. ഓഖി നാശം വിതച്ച കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തണമെന്ന Read More …

ക്രിസ്മസ് സാന്ത്വനവുമായി ചെന്നിത്തല തീരപ്രദേശം സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഞായറാഴ്ച സന്ധ്യയോടെയാണ് ഓഖി ചുഴലിക്കാറ്റിന്റെ ഇരകളായവരെ കാണാന്‍ രമേശ് ചെന്നിത്തല വീണ്ടും തുമ്ബയിലെ തീരപ്രദേശത്ത് എത്തിയത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച അദ്ദേഹം അവരെ സാന്ത്വനപ്പെടുത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വാക്ക് നല്‍കിയ Read More …

ഓഖി ദുരിത ബാധിതരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാകട്ടെ ഈ വര്‍ഷത്തെ ക്രിസ് മസ്; മുഖ്യമന്ത്രി

തിരുവന്തപുരം:  ഓഖി ദുരിത ബാധിതരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാകട്ടെ ഈ വര്‍ഷത്തെ ക്രിസ് മസ്. ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഓഖി ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത ഈ ഘട്ടത്തില്‍ ആ ദുരന്തമനുഭവിച്ച സഹോദരങ്ങളോട് ചേര്‍ന്നു നിന്നു കൊണ്ടാവട്ടെ, നമ്മുടെ ക്രിസ് മസ് എന്നും മുഖ്യമന്ത്രി കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ് റ്റിന്റെ പൂര്‍ണരൂപം; Read More …