റെയില്‍ യാത്രയ്ക്ക് ഇനി എം ആധാറും

ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയ്ക്ക് തിരിച്ചറിയല്‍ വളരെ അത്യാവശ്യമാണ്, ഇനി മുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എംആധാറും ഉപയോഗിക്കാം. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ മൊബൈല്‍ ആപ്പാണ് എംആധാര്‍. ഈ ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ Read More …

ശശികലയ്ക്ക് ഉളുപ്പുണ്ടോ? മൃത്യുഞ്ജയത്തിന് മറുപടി

സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും നേരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല നടത്തിയ കൊലവിളിയെ ആദ്ധ്യാത്മിക തലത്തില്‍ വിമര്‍ശിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. മന്ത്രങ്ങളുടെ മാഹാത്മ്യത്തെയോ സത്തയെയോ തിരിച്ചറിയാതെ നടത്തിയ ജല്‍പ്പനമാണ് ശശികല നടത്തിയത്. ഭാരതീയ ദര്‍ശനങ്ങളെപ്പോലും കൊലവിളിക്കായ് ഉപയോഗിക്കുമ്‌ബോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി പറയുന്നു. ‘മന്ത്രങ്ങള്‍ എന്ന ശബ്ദത്തിനു തന്നെ മനനം ചെയ്യേണ്ടത് Read More …

അധികാരദുര്‍വിനിയോഗം: ടിപി സെന്‍കുമാറിനെതിരായ ഹര്‍ജി തള്ളി

തിരുവനന്തപുരം: അധികാരദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയിരിക്കുന്നത്. പരാതികളില്‍ കഴമ്ബില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയിരിക്കുന്നത്. മധ്യമേഖല ഐജി, കെടിഡിസി എംഡി, കെഎസ്ആര്‍ടിസി എംഡി, സംസ്ഥാന പൊലീസ് മേധാവി എന്നീ സ്ഥാനങ്ങള്‍ വഹിച്ചപ്പോല്‍ സെന്‍കുമാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് Read More …

എംസി ജോസഫൈന് വധഭീഷണി; ഭീഷണി പിസി ജോര്‍ജിനെതിരെ കേസെടുത്തതിന് പിന്നാലെ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എംസി ജോസഫൈന് വധഭീഷണി.   ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച പിസി ജോര്‍ജിനെതിരെ കേസെടുത്ത ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതെന്ന് എംസി ജോസഫൈന്‍ പറയുന്നു.   തപാലില്‍ മനുഷ്യവിസര്‍ജ്ജ്യം ലഭിച്ചെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ മുരളീധരന്‍റെ നീക്കം ആസൂത്രിതം

സാമുദായിക സമവാക്യങ്ങൾക്ക് ശക്തമായ സ്വാധീനമുളള പ്രസ്ഥാനമാണ് കോൺഗ്രസ്.ഐഗ്രൂപ്പിനെ രമേശ് ചെന്നിത്തലയും എ ഗ്രൂപ്പിനെ ഉമ്മൻചാണ്ടിയും നയിക്കുന്നു.ഐ ഗ്രൂപ്പിലാണ് മുരളിയെങ്കിലും രമേശും മുരളിയും ഒരേ സമുദായക്കാരായത് മുരളിയുടെ സാധ്യതകൾക്ക് വിഘാതമാണ്.ഗ്രൂപ്പിലും ഹൈക്കമാണ്ടുമായുളള ബന്ധത്തിലും രമേശിനുളള അപ്രമാദിത്യമാണ് ഇതിനു കാരണം. ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ രമേശ് താരതമ്യേന ദുർബലനാകും.ഈ സാഹചര്യത്തിൽ ഗ്രൂപ്പിന്‍റെ നേതൃത്വം ഏറ്റെടുക്കാനാകുമെന്ന് മുരളി കരുതുന്നു.ഉമ്മൻചാണ്ടിയുമായി നേരിട്ട് Read More …

ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. കോവളം കൊട്ടാരം വിഷയത്തില്‍ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. മാത്രമല്ല, തോമസ്ചാണ്ടി, പി.വി അന്‍വര്‍ എന്നിവരുടെ ഭൂമിയിടപാടുകളിലും സ്വീകരിച്ച നടപടി ശരിയായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ശക്തമായ നിലപാട് എടുത്തില്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാകില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ ലഭിക്കുന്ന പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്‌റി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് വിദേശകാര്യ മന്ത്‌റാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിനിരയാകുന്നവര്‍ ധാരാളമുണ്ട്. അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന ഏജന്‍സികളെക്കുറിച്ച് വിവരം ലഭിച്ചാല്‍ കര്‍ശന Read More …

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം ഉപേക്ഷിക്കണം

തിരുവനന്തപുരം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. ഈ നടപടി മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളേയും, പാസ്‌പോര്‍ട്ട് അപേക്ഷകരായ ഉദ്യോഗാര്‍ത്ഥികളേയും ദ്രോഹിക്കുന്ന നടപടിയാണെന്നും കോടിയേരി പറഞ്ഞു. പുതിയ പാസ്‌പോര്‍ട്ടിനും, പഴയത് Read More …