കെ ഇ ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ കെ ഇ ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടിക്കൊരുങ്ങുന്നു. സിപിഐയ്‌ക്കെതിരായ പരാമര്‍ശത്തില്‍ നടപടിവേണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം പറയുന്നു. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇസ്മയിലിനെതിരെ നടപടി ആവശ്യപ്പെടുമെന്നാണു വിവരം. ഇസ്മയില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായതിനാല്‍ സംസ്ഥാനതലത്തില്‍ നടപടി സാധ്യമല്ല. അടുത്ത ദേശീയ എക്‌സിക്യൂട്ടീവില്‍ വിഷയം ഉന്നയിക്കാനാണ് Read More …

മുഖ്യമന്ത്രിക്കെതിരായ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും

കൊച്ചി: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഡ്വക്കെറ്റ് ജനറല്‍ സര്‍ക്കാറിന് വേണ്ടി ഹാജരായി. ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി ഹരജി നല്‍കുകയും മന്ത്രിസഭയോഗത്തില്‍ നിന്ന് നാല് Read More …

തലസ്ഥാനത്തെ സംഘര്‍ഷം ; പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ബിജെപി സംസ്ഥാന നേതാക്കളുടെ ഗൂഢശ്രമമാണ് സംഘര്‍ഷത്തിന് പിന്നിലെന്നും, ആര്‍എസ്എസും ബിജെപിയും കേരളത്തെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. തലസ്ഥാനത്തെ അക്രമം നേരിടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രനും ചൂണ്ടിക്കാട്ടിയിരുന്നു. Read More …

തര്‍ക്കത്തിന്റെ പേരില്‍ ആരും മുതലെടുപ്പ് നടത്താമെന്ന് കരുതേണ്ടെന്ന് കോടിയേരി

തിരുവനന്തപുരം : സിപിഐഎംസിപിഐ തര്‍ക്കം തുടരാന്‍ ആഗ്രഹമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമൊന്നും മുന്നണിയിലില്ല. ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്താമെന്ന് ആരും കരുതേണ്ടെന്നും കോടിയേരി പറഞ്ഞു. ഇതിനിടെ സിപിഐക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് Read More …

എം ആര്‍ വാക്‌സിനെതിരായ പ്രചാരണം; ക്രിമിനല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മീസല്‍സ്, റുബെല്ലാ പ്രതിരോധ കുത്തിവയ്പിനെതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും മലപ്പുറം സര്‍ക്കാരിനു ബാലികേറാമലയല്ലെന്നും മന്ത്രി പറഞ്ഞു. 11 ജില്ലകളില്‍ കുത്തിവെയ്പ് ഈമാസം 25 വരെ നീട്ടിയിരുന്നു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്. ഈ മാസം Read More …

കെഎസ്ആര്‍ടിസിയില്‍ മെല്ലെപ്പോക്ക്: സര്‍വ്വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ മെല്‌ളെപ്പോക്ക് സമരം. ജീവനക്കാരുടെ നിസഹകരണത്തെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി. നാലു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം~ കോയന്പത്തൂര്‍ സ്‌കാനിയ, അഞ്ചു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം~പാലക്കാട് വോള്‍വോ എന്നിവയുടെ സര്‍വീസുകളാണ് മുടങ്ങിയത്. ഇതോടെ ബസില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ കുഴങ്ങി. ഇവരെ മറ്റു ബസുകളില്‍ കയറ്റിവിട്ടു. അതേസമയം, മിന്നല്‍സമരമുറയുമായി രംഗത്തെത്തിയവര്‍ക്കെതിരെ Read More …

മേയര്‍ക്കെതിരെ നടത്തിയത് കരുതിക്കൂട്ടിയുള്ള ആക്രമണം

തിരുവനന്തപുരം:  തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരും അക്രമികള്‍ക്കൊപ്പം ചേര്‍ന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയറെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മേയര്‍റുടെ നില അതീവഗുരുതരാവസ്ഥയിലെന്നാണ് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കഴുത്തിന്റെ പിന്‍ഭാഗത്ത് സാരമായ Read More …

കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ വധശ്രമം

തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ വധശ്രമം. കാട്ടാക്കട സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനെയാണ് ബൈക്കില്‍ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുമാറിനെ പിന്നിലെത്തിയ അക്രമി സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കുതറിയോടിയ കുമാറിനെ അക്രമി വാളുമായി പിന്തുടര്‍ന്നെങ്കിലും കുമാര്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് നെയ്യാറ്റിന്‍കര Read More …