ഗ​വ​ര്‍​ണ​ര്‍ മ​ഹാ​രാ​ജാ​വ് അ​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍-​ഗ​വ​ര്‍​ണ​ര്‍ പോ​ര് മു​റു​കു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ​യും.

ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം മ​റ​ന്നു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ചു.

ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്ന അ​ധി​കാ​ര​ങ്ങ​ള്‍ ഗ​വ​ര്‍​ണ​ര്‍​ക്കു​ണ്ട്. എ​ന്നാ​ല്‍ അ​തി​ന​പ്പു​റം ഉ​ണ്ടെ​ന്ന് ഭാ​വി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ഇ​ത് ഭൂ​ഷ​ണ​മ​ല്ല. അ​ദ്ദേ​ഹം ഉ​ണ്ടെ​ന്ന് ഭാ​വി​ക്കു​ന്ന അ​ധി​കാ​ര​ങ്ങ​ള്‍ ഒ​ന്നും സ​ത്യ​ത്തി​ല്‍ ഇ​ല്ല. സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​പ​ന​ല്ല ഗ​വ​ര്‍​ണ​റെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ഗ​വ​ര്‍​ണ​ര്‍ മ​ഹാ​രാ​ജാ​വ് അ​ല്ല, കേ​ന്ദ്ര​ത്തി​ന്‍റെ ഏ​ജ​ന്‍റാ​ണ്. ഏ​റ്റു​മു​ട്ട​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും പ​ര​മാ​വ​ധി ശ്ര​മി​ച്ചു. ഭ​ര​ണ​ഘ​ട​ന​യ്ക്ക് അ​നു​സ​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​ത്താ​ല്‍ ന​ന്ന്. ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​യെ വേ​ണ്ടെ​ന്ന​ത് രാ​ജ്യ​ത്തെ പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പൊ​തു​നി​ല​പാ​ടാ​ണെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *