‘ചില്ലറ ധൈര്യം പോര, ഇങ്ങനയൊക്കെ പറയാന്‍’; കെ സുരേന്ദ്രനെതിരെ ബാലഗോപാല്‍
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാത്തത് കേന്ദ്ര സഹായമുള്ളതിനാലാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണ് സുരേന്ദ്രന്റെ പ്രസ്താവനയെന്ന് ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ പങ്കുപോലും തിരിച്ചു നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന ഈ ഘട്ടത്തിലും ഇങ്ങനെയൊക്കെ പറയാന്‍ Read More …
