‘വണ്ണം കൂടുതലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി’, വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; ഒട്ടേറെ യുവതികളെ വഞ്ചിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ അരക്കിണറിലെ ചാക്കീരിക്കാട് പറമ്ബിലെ ‘പ്രസീത’യില്‍ അശ്വിന്‍ വി മേനോനാണ് (31) ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. വിവാഹപ്രായമെത്തിയവരും വിവാഹബന്ധം വേര്‍പെടുത്തിയവരുമായ സ്ത്രീകളെ പരിചയപ്പെട്ട്, വിവാഹവാഗ്ദാനം നല്‍കി പണവും വിലപിടിപ്പുള്ള കാറുകളും മറ്റും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 2018-ല്‍ Read More …

യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ്; ജൂണ്‍ 30നകം ചേരണം

ദുബായ്: യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പെടുത്തിയ പദ്ധതിയില്‍ ജൂണ്‍ 30നുള്ളില്‍ എല്ലാ ജീവനക്കാരും ചേരണമെന്ന് നിര്‍ദേശം. ജനുവരി ഒന്ന് മുതല്‍ സബ്സ്ക്രിപ്ഷന്‍ തുടങ്ങിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഇതിന്‍റെ ആനുകൂല്യം ലഭ്യമായി തുടങ്ങും. അതേസമയം, ജനുവരി ഒന്നിന് ശേഷം ജോലിക്ക് കയറുന്നവര്‍ ജോലിയില്‍ പ്രവേശിച്ച്‌ നാല് മാസത്തിനുള്ളിലാണ് ഇന്‍ഷുറന്‍സില്‍ ചേരേണ്ടത്. നിശ്ചിത സമയത്ത് ചേര്‍ന്നില്ലെങ്കില്‍ Read More …

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആഘോഷപൂര്‍വം വരവേറ്റ് റിയാദ് നഗരം

റിയാദ്: ഫുട്ബാള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് റിയാദിലൊരുക്കിയത് വന്‍ വരവേല്‍പ്. കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ത്തി നഗരമാകെ അണിഞ്ഞൊരുങ്ങി ആഘോഷപൂര്‍വമാണ് താരത്തെ നഗരം സ്വീകരിച്ചത്. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് കുടുംബത്തോടൊപ്പം റിയാദിലെത്തിയത്. രണ്ടര വര്‍ഷത്തെ കരാറില്‍ സൗദി അല്‍ നസ്ര്‍ ക്ലബില്‍ ചേരുന്നതിനാണ് 37കാരനായ താരം റിയാദിലെത്തിയത്. റൊണാള്‍ഡോയെ സൗദിയിലേക്ക് സ്വാഗതം ചെയ്ത് ‘ഹലാ റൊണാള്‍ഡോ’ Read More …

‘മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു’; ജോണ്‍ ബ്രിട്ടാസിനെതിരെ രാജ്യസഭ ചെയര്‍മാന് പരാതി നല്‍കി ബിജെപി

ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭ ചെയര്‍മാന് പരാതി നല്‍കി ബിജെപി. കോഴിക്കോട് നടന്ന കേരള നവദുല്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് ആരോപണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറാണ് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍ക്കറിന് പരാതി നല്‍കിയത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ജോണ്‍ Read More …

മൂവാറ്റുപുഴയില്‍ കുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത സംഘത്തിന് നേരെ സദാചാര ഗുണ്ടായിസം, പരാതി

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ സദാചാര ഗുണ്ടായിസമെന്ന് പരാതി. കുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത സംഘത്തിന് നേരെയാണ് സദാചാര പൊലീസ് ചമഞ്ഞ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞെന്നും കയ്യേറ്റത്തിന് മുതിര്‍ന്നെന്നും ആരോപണമുണ്ട്. എം ജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഡെനിറ്റിന്റെയും ഭാര്യ റിനിയുടെയും പരാതിയില്‍ രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം തുടങ്ങി.അഞ്ചൂമാസം പ്രായമുള്ള Read More …

കാറിടിച്ച്‌ പരിക്കേറ്റ കാട്ടുപന്നിയെ റോഡരികിലേക്ക് മാറ്റി പന്നിക്കൂട്ടം

കൂറ്റനാട് വാഹനമിടിച്ച്‌ പരിക്കേറ്റ് നടക്കാനാവാതെ റോഡില്‍ കിടന്ന കാട്ടുപന്നിക്ക് ചുറ്റും തമ്ബടിച്ച്‌ പന്നിക്കൂട്ടം. കൂറ്റനാട്‌ കൂട്ടുപാത—ഷൊര്‍ണൂര്‍ റോഡില്‍ ഞായറാഴ്ച വൈകിട്ട് ആറിനാണ് റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ പന്നിയെ വാഹനമിടിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ പന്നിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയി. ഗുരുതര പരിക്കേറ്റ്‌ നടക്കാന്‍ കഴിയാതെ വന്ന പന്നിയെ ഒപ്പമുണ്ടായിരുന്ന മറ്റ് പന്നികള്‍ ചേര്‍ന്ന് തള്ളി റോഡരികിലേക്ക് മാറ്റി. Read More …

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പിന്നീട് പിന്‍മാറി; ശേഷം നഗ്ന ദൃശ്യങ്ങളുടെ പേരില്‍ വീണ്ടും പീഡനം; മലപ്പുറം സ്വദേശി റിയാസ് അറസ്റ്റില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് നഗ്ന ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം മാറഞ്ചേരി സ്വദേശി റിയാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. കൊണ്ടോട്ടി എസ്‌ഐ കെ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. 2008 മുതലാണ് പരാതിക്കാരിയുമായി വിദേശത്ത് വച്ച്‌ Read More …

അല്‍ഫാം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ; ചികിത്സയിലിരുന്ന നഴ്‌സ് മരിച്ചു

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്‌സ് മരണത്തിനു കീഴടങ്ങി. മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സ്, രശ്മി(33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്നാണ് രശ്മി അല്‍ഫാം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും തുടര്‍ന്നു വയറിളക്കവും അനുഭവപ്പെട്ടു.ശാരീരികമായ തളര്‍ന്നതിനെ Read More …