ഉദയ്പൂര്‍ കൊലപാതകം : പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും പാപഭാരത്തില്‍ നിന്ന് രക്ഷപെടാനാവില്ല : കുമ്മനം

തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയപ്പൂരില്‍ ഒരു ഹിന്ദു യുവാവിനെ അതി നീചമായ രീതിയില്‍ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ മത തീവ്രവാദികള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമണ്ടെന്ന് കുമ്മനം രാജശേഖരന്‍ . കൊലപാതകത്തെ അപലപിച്ച്‌ പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ഇതിന്റെ പാപഭാരത്തില്‍ നിന്ന് രക്ഷപെടാനാവില്ലെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. കലാപമുണ്ടാക്കിയും അക്രമങ്ങള്‍ നടത്തിയും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഒരു Read More …

കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; പത്തനംതിട്ടയില്‍ രണ്ടുപേര്‍ പിടിയില്‍

പത്തനംതിട്ട | യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ പത്തനംതിട്ടയില്‍ രണ്ട് പേര്‍ പിടിയില്‍. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ് പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ സേതുനായര്‍ (23) എന്നിവരാണ് പിടിയിലായത്. ഫേസ്ബുക്കില്‍ സുഹൃത്താവാന്‍ അയച്ച അപേക്ഷ നിരസിച്ചതിന്റെ പേരിലാണ് പ്രതികള്‍ നഗ്നദൃശ്യം പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 26ന് Read More …

കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടത് യുവജന-വിദ്യാര്‍ഥി സംഘടനകള്‍

അഗ്നിപഥ്, തൊഴിലില്ലായ്മ, സ്ഥിരം ജോലി എന്നിവ ഉയര്‍ത്തി ദില്ലിയിലെ ജന്ദര്‍മന്ദറില്‍ ഇടത് യുവജന-വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ ധര്‍ണ നടത്തി. 12 ഇടതു വിദ്യാര്‍ഥി-യുവജന സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.സൈനിക പരിശീലനം നല്‍കി യുവാക്കളെ പുറത്തിറക്കുന്നതിന് പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയെന്ന് എ.എ റഹിം എം.പി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയും ഇടത് പക്ഷ യുവജന- വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ Read More …

സിബിഎസ്‌ഇ പത്ത്, പ്ലസ്ടു ഫലപ്രഖ്യാപനം ജൂലൈയില്‍

സിബിഎസ്‌ഇ പത്ത്, പ്ലസ്ടു ഫലപ്രഖ്യാപനം ജൂലൈയില്‍ പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പ്ലസ്ടു പരീക്ഷാഫലം ജൂലൈ പത്തിനും വരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കൊവിഡ് മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും അടുത്ത മാസം Read More …

ഉദയ്പൂര്‍ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ ഉവൈസി

ഹൈദരാബാദ്: ഉദയ്പൂര്‍ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പ്രവാചക നിന്ദ നടത്തിയ മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകം തടയുന്നതില്‍ വീഴ്ച വരുത്തിയ രാജസ്ഥാന്‍ പൊലീസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘ഉദയ്പൂര്‍ സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read More …

ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് കോസ്വേ വഴി മദ്യം കടത്തിയ കേസ് : മലയാളിക്ക് 11 കോടിയോളം രൂപ പിഴ

ദമ്മാം: ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ട്രെയിലറില്‍ മദ്യം കടത്തിയ മലയാളിക്ക് 11 കോടിയോളം രൂപ (5265180 സൗദി റിയാല്‍) പിഴ. ഒപ്പം നാടുകടത്തല്‍ ശിക്ഷയും. ഇത്തരം കേസില്‍ സൗദിയില്‍ വിദേശി കുറ്റവാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനെയാണ് (26) ദമ്മാമിലെ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. നാലു Read More …

മങ്കി പോക്സ് കൂടുന്നു, ലോകത്ത് 3,400 കേസുകള്‍

ജനീവ: ലോകത്ത് മങ്കി പോക്സ് കൂടുന്നതായി ലോകാരോഗ്യ സംഘടന. 3,400ല്‍ പരം കേസുകളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 17 മുതല്‍ 1,310 പുതിയ കേസുകള്‍ രേഖപ്പെടുത്തി. ഇന്ത്യയില്‍ രോഗത്തിനെതിരെ കടുത്ത ജാഗ്രത എടുത്തിട്ടുണ്ട്. മങ്കി പോക്സ് സംശയിക്കുന്നവരുടെ സാമ്ബിളുകള്‍ വിദഗ്ധ പരിശോധനക്കായി പുണെ വൈറോളജി ലാബിലേക്ക് അയക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. Read More …

കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് മലയാളി രക്ഷപ്പെട്ടു; കൊല്ലുമെന്ന ഭയമുണ്ടെന്ന് പ്രതി

തിരുവനന്തപുരം: മലയാളിയായ മോഷണക്കേസ് പ്രതി കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം വലിയതുറ സ്വദേശി വിനോദാണ് ബുധനാഴ്ച രാവിലെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. കര്‍ണാടകയിലെ ഹെന്നൂര്‍ പോലീസാണ് മോഷണമുതല്‍ വീണ്ടെടുക്കാനായി വിനോദിനെ തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാല്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ തമ്പാനൂരിലെ ലോഡ്ജില്‍നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.സ്വര്‍ണമോഷണക്കേസിലാണ് വിനോദിനെ ഹെന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം തിരുവനന്തപുരത്തെ Read More …