കൂടത്തായി കേസ്: ജയില്‍ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കണ്ണൂര്‍ വനിതാ ജയിലില്‍ തുടരാമെന്നും പരിയാരം മെഡിക്കല്‍ കോളജിലെ ചികിത്സ മതിയെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു. കോഴിക്കോട് വനിതാ ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനാല്‍ ജോളി ഉള്‍പ്പടെ ഒമ്ബത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. Read More …
