സൗദി ലേബര്‍ കോടതികള്‍ വിചാരണ പൂര്‍ത്തിയാക്കിയത് 1,68,000 കേസുകളില്‍
റിയാദ്: സൗദി അറേബ്യയിലെ ലേബര്‍ കോടതികള്‍ മൂന്നര വര്‍ഷത്തിനിടെ 1,68,000 തൊഴില്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധികള്‍ പ്രസ്താവിച്ചതായി നീതിന്യായ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന നഗരങ്ങളില്‍ ലേബര്‍ കോടതികളും മറ്റ് നഗരങ്ങളിലും പ്രവിശ്യകളിലും ജനറല്‍ കോടതികളില്‍ സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളുമാണ് തൊഴില്‍ കേസുകള്‍ പരിഗണിക്കുന്നത്. 2018 നവംബറിലാണ് സൗദിയില്‍ ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. Read More …
