രാത്രികാല മത്സ്യ പരിശോധന; 50 കിലോ മത്സ്യം പിടികൂടി

വയനാട് : ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിന്നും 50 കിലോ മത്സ്യം പിടികൂടി . കല്‍പ്പറ്റ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ മത്സ്യ മൊത്തവ്യാപാര വിതരണ സ്ഥാപനങ്ങളില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത് . ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും, ഫിഷറീസ് വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന . കല്‍പ്പറ്റ മാര്‍ക്കറ്റില്‍ Read More …

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മേയ് 18ന്​ പുനരാരംഭിക്കും

കോട്ടയം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മേയ് മൂന്നാംവാരം മുതല്‍ പുനരാരംഭിക്കുമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. ആറ്, നാല് സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ യഥാക്രമം മേയ് 18, 19 തീയതികളില്‍ പുനരാരംഭിക്കും. അഞ്ചാം സെമസ്​റ്റര്‍ ബിരുദ പ്രൈവറ്റ് പരീക്ഷകള്‍ മേയ് 25 മുതല്‍ നടക്കും. ആറ്, നാല് സെമസ്​റ്റര്‍ Read More …

പ്രവാസി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണകിറ്റുമായി മലയില്‍ ഗ്രൂപ്പ്

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസി കൂടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണകിറ്റുകളുമായി മലപ്പുറത്തെ മലയില്‍ ഗ്രൂപ്പ്. മലപ്പുറത്തും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ എത്തിക്കുന്നത്. കോവിഡ് മൂലം തൊഴില്‍ മുടങ്ങി വരുമാനം നിലച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കായാണ് സഹായ പദ്ധതി തുടങ്ങുന്നതെന്ന് മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഗദ്ദാഫി പറഞ്ഞു. പദ്ധതിയെ കുറിച്ച് അറിയാന്‍ ആഗ്രഹമുള്ളവര്‍ Read More …

കോഴിക്കോട്​ മെഡിക്കല്‍ കോളജിലെ രണ്ട്​ ഹൗസ്​ സര്‍ജന്‍മാര്‍ക്ക്​​ കോവിഡ്​

കോഴിക്കോട്​: കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ രണ്ട്​ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഹൗസ്​ സര്‍ജന്‍മാരായ ഇവര്‍ ഡല്‍ഹിയില്‍ വിനോദ യാത്ര നടത്തിയിരുന്നു. യാത്ര കഴിഞ്ഞെത്തിയ ശേഷം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല.​ നിരീക്ഷണത്തിലിരിക്കെയാണ്​ ഇവര്‍ക്ക്​ രോഗം സ്ഥിരീകരിച്ചത്​. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ഏഴ്​ പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്​​.

മോഷണം നടത്തി, തെളിവ് നശിപ്പിക്കാന്‍ രണ്ടു നില കെട്ടിടത്തിന് തീയിട്ടു; മോഷ്ടാവ് പിടിയില്‍

മലപ്പുറം: ആറ് മാസം മുമ്ബ് രണ്ടത്താണി ദേശീയപാതയോരത്ത് ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയില്‍ മോഷണം നടത്തി തെളിവ് നശിപ്പിക്കാന്‍ തീയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. പുത്തനത്താണിയിലും പരിസരപ്രദേശങ്ങളിലും മോഷണം പതിവാക്കിയ രണ്ടത്താണി സ്വദേശി അബ്ദുള്‍ സമദാണ് അറസ്റ്റിലായത്. അബ്ദുള്‍ സമദും കൂട്ടാളിയും പുത്തനത്താണിയിലും പരിസരങ്ങളിലുമായി അടുത്തിടെ എട്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. Read More …

കൊറോണ ബാധിച്ച ഗര്‍ഭിണി പ്രസവിച്ചു

കൊറോണ വൈറസ് ബാധിച്ച ​ഗര്‍ഭിണി പ്രസവിച്ചു. മുംബൈയിലെ നാനാവതി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മുപ്പത്തി അഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ അമ്മയില്‍ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞിന്റെ ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും Read More …

ലോക്ക്ഡൌണ്‍ ഇളവ്; വയനാട്ടില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ വയനാട്ടില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും സാമൂഹിക അകലം പാലിച്ച്‌ ജോലിക്കിറങ്ങാം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ റോഡ് വിജില്‍ ആപ്പുമായി പൊലീസ് പരിശോധന കര്‍ശനമാക്കി. ലോക്ക്ഡൌണ്‍ കാരണം നിലച്ചുപോയ നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനുള്ള സൌകര്യമൊരുക്കിയതായി ജില്ലാ കലക്ടര്‍ Read More …

കോഴിക്കോട്​ ഹോട്ട്​സ്​പോട്ടില്‍ പാകപ്പിഴയെന്ന്​

കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ല്‍ ഹോ​ട്ട്​​സ്​​പോ​ട്ട്​ ​പ്രദേശങ്ങള്‍ നി​ശ്ച​യി​ച്ച​തി​ല്‍ പാ​ക​പ്പി​ഴ​യെ​ന്ന്​ ആ​ക്ഷേ​പം. ഇൗ​മാ​സം 17ന്​ ​ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 15 വാ​ര്‍​ഡു​ക​ളി​ലും കോ​ഴി​ക്കോ​ട്​ കോ​ര്‍​പ​റേ​ഷ​നി​ലെ ഏ​ഴു വാ​ര്‍​ഡു​ക​ളി​ലു​മാ​യി​രു​ന്നു ക​ര്‍​ശ​ന നി​യ​ന്ത്ര​ണം. കി​ഴ​ക്കോ​ത്ത് (12ാം വാ​ര്‍ഡ്), വേ​ളം (16), ആ​യ​ഞ്ചേ​രി (2), ഉ​ണ്ണി​കു​ളം (6), മ​ട​വൂ​ര്‍ (6), അ​ഴി​യൂ​ര്‍ (4, 5), ചെ​ക്യാ​ട് (10), തി​രു​വ​ള്ളൂ​ര്‍ (14), നാ​ദാ​പു​രം Read More …