അ​ന്ന് കാ​യ​ക്കൊ​ടി കൈ​വി​ട്ടി​ല്ല; ആ ​സ്നേ​ഹം ഇ​ന്ന് കേ​ര​ള​ത്തി​നു മ​ട​ക്കിന​ല്‍​കി ദേശ്‌രാജ്‌

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രി​ന്‍റെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി ന​ല്‍​കി അ​തി​ഥി തൊ​ഴി​ലാ​ളി. രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ദേശ്‌രാജാ​ണ് കേ​ര​ള​ത്തി​നു സ​ഹാ​യ​ത്തി​ന്‍റെ കൈ​നീ​ട്ടി​യ​ത്. കോ​ഴി​ക്കോ​ട് കാ​യ​ക്കൊ​ടി​യി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി ന​ല്‍​കി​യ ദേശ്‌രാ​ജ്, നാ​ട്ടു​കാ​രാ​യ 550 കു​ടും​ബ​ങ്ങ​ള്‍​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ നൂ​റോ​ളം പേ​ര്‍​ക്കും പ​ച്ച​ക്ക​റി കി​റ്റും ന​ല്‍​കി. മൂ​ന്നു ദി​വ​സ​ത്തോ​ളം ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​ച്ച​ക്ക​റി​ക​ളാ​ണ് ദേശ്‌രാ​ജ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ന​ല്‍​കി​യ​ത്. Read More …

സൗദിയിലിന്ന് പുതിയ കോവിഡ് ബാധിതര്‍ 1147, മരണം 6 രോഗം ഭേദമായവരുടെ എണ്ണത്തിലും വര്‍ദ്ധന 1640

സൗദിയില്‍ ഇതുവരെ രണ്ടു ലക്ഷം പേരുടെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കി, രോഗവാഹകര്‍ 11631. മക്ക, മദീന , റിയാദ് , ജിദ്ദ, ഹഫൂഫ് തുടങ്ങിയ നഗരങ്ങളില്‍ കൂടുതല്‍ കോവിഡ് ബാധിതര്‍ റിയാദ് : കഴിഞ്ഞ അഞ്ചു ദിവസമായി പുറത്തുവരുന്ന കോവിഡ് ബാധിതരുടെ കണക്കുകള്‍ ദിനേനെ ആയിരത്തിന് മുകളിലാണ് ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലും തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ലേബര്‍ Read More …

റമദാനിലും ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും

കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ റമദാന്‍ മാസത്തില്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഫ്​താര്‍, തറാവീഹ്​ അടക്കമുള്ള ജമാഅത്ത്​ നമസ്​കാരങ്ങള്‍ തുടങ്ങിയവ പള്ളികളില്‍ ഉണ്ടാവില്ല. ഇതുസംബന്ധിച്ച്‌​ മതനേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്​ നടത്തി. മതനേതാക്കളുടെ തീരുമാനം ഔചിത്യപൂര്‍ണ്ണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ നായാട്ടു സംഘം കേഴമാനിനെ വെടിവെച്ച്‌ കൊന്നു; രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: മേപ്പാടി കുന്നംമ്ബറ്റയില്‍ കേഴമാനിനെ വേട്ടയാടുന്നതിനിടെ നായാട്ട്‌സംഘത്തിലെ രണ്ടു പേര്‍ വനം വകുപ്പിന്റെ പിടിയിലായി. നായാട്ടു സംഘം കാട്ടില്‍ കയറിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആറു പേര്‍ ഓടിരക്ഷപ്പെട്ടു. പുത്തൂര്‍വയല്‍ മണല്‍കുനി സുഭാഷ് (30 ) കല്‍പ്പറ്റ നെടുങ്ങോട് മാണിക്കോത്ത് കുനിയില്‍ പ്രജീഷ് (35) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു Read More …

ഖലീൽ ബുഖാരി തങ്ങളുടെ സ്‌നേഹ കുടുംബം ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു

മലപ്പുറം: കുടുംബ വിഷയങ്ങൾ ചർച്ച ചെയ്യുന്ന മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകുന്ന സ്‌നേഹ കുടുംബം ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ 12 ദിവസങ്ങളായി നടന്ന് വരുന്ന പ്രസ്തുത പരിപാടി ഓൺലൈനിലൂടെ ആയിരങ്ങളാണ് ശ്രവിക്കുന്നത്. ഉച്ചക്ക് 2.30 മുതൽ 3 വരെ നടക്കുന്ന എപ്പിസോഡിൽ മാതാപിതാക്കൾ, കലഹങ്ങളില്ലാത്ത ദാമ്പത്യ ജീവിതം, Read More …

53 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

മും​ബൈ: 53 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. മും​ബൈ​യി​ല്‍ പ​ത്ര, ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍​മാ​ര്‍​ക്കും ഫോട്ടോഗ്രാ​ഫ​ര്‍​മാ​ര്‍​ക്കും കാ​മ​റാ​മാ​ന്‍​മാ​ര്‍​ക്കു​മാ​ണ് രോഗം ബാധിച്ചത്. ബ്രി​ഹ​ന്‍​മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈറസ് ബാധിതരെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏ​പ്രി​ല്‍ 16, 17 തീ​യ​തി​ക​ളി​ല്‍ പരിശോധനക്കായി ശേഖരിച്ച 171 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​മ്ബി​ളു​കളുടെ ഫലം ഇന്നാണ് പുറത്തു വന്നത്. 53 Read More …

ലോക്ക്ഡൗണിനിടെ പതിനാറുകാരിയെ തട്ടികൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച്‌ പീഡിപ്പിച്ചു ; 21 കാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച്‌ പീഡിപ്പിച്ച കേസില്‍ 21 കാരന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. കോവിഡ് വ്യാപനം തടയാായി കടുത്ത ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമാണിത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16 മുതലാണ് പതിനാറുകാരിയെ കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് Read More …

വയനാട് ജില്ലയില്‍ കുരങ്ങുപനി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിലുളള സംഘം കുരങ്ങുപനി ബാധിതമേഖലകളായി ഞരങ്ങാക്കുന്ന്, മണ്ണുണ്ടി, കൊല്ലി കോളനികള്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ 200 ലധികം കുടുംബങ്ങള്‍ക്ക് ബോധവല്‍ക്കരണവും പ്രതിരോധമരുന്നും ലേപനങ്ങളും നല്‍കി. വനംവകുപ്പിന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന്‍ ട്രൈബല്‍ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.