ടെലിഗ്രാം വഴി സാമ്ബത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്ബത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പില്‍ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉള്‍പ്പടെ ഗ്രൂപ്പില്‍ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്‌സൈറ്റ് കാട്ടി നിക്ഷേപം നടത്താൻ നിർദ്ദേശിക്കും. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. തട്ടിപ്പിന്റെ രീതി Read More …

മോഷണം ആരോപിച്ച്‌ അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിച്ചു; ഒമ്ബതാംക്ലാസുകാരി ജീവനൊടുക്കി

ബെംഗളൂരു: മോഷണമാരോപിച്ച്‌ അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതില്‍ മനംനൊന്ത് ഒമ്ബതാംക്ലാസുകാരി ജീവനൊടുക്കി. കർണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലെ കദമ്ബൂർ സ്വദേശിനി ദിവ്യ ബാർക്കർ ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ദിവ്യയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2000 രൂപ കാണാതായിരുന്നു. ഇതോടെ അധ്യാപകർ ക്ലാസിലെ മുഴുവൻ കുട്ടികളുടെയും ബാഗുകളില്‍ തിരച്ചില്‍ നടത്തി. പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ ദിവ്യയുള്‍പ്പെടെ മൂന്നുകുട്ടികളെ Read More …

എയര്‍പ്പോര്‍ട്ടുകളില്‍നിന്ന് ടാക്സി പെര്‍മിറ്റില്ലാതെ യാത്രക്കാരെ കയറ്റിയാല്‍ 5000 റിയാല്‍ പിഴ

ജിദ്ദ: രാജ്യത്തെ എയർപ്പോർട്ടുകളില്‍നിന്ന് ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോയാല്‍ 5000 റിയാല്‍ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്. അനധികൃത ടാക്സികള്‍ക്കെതിരെ പിഴ ചുമത്തല്‍ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു. ഇത്തരം സർവിസ് നടത്താൻ താല്‍പര്യമുള്ളവർ അവരുടെ വാഹനങ്ങള്‍ ടാക്സി ലൈസൻസുള്ള കമ്ബനികളിലൊന്നിന് കീഴില്‍ ചേർക്കാനും അതിനുവേണ്ടിയുള്ള പ്രോത്സാഹന പരിപാടിയില്‍നിന്ന് പ്രയോജനം നേടാനും അതോറിറ്റി ആവശ്യപ്പെട്ടു. Read More …

യുവതിയുടെ മൃതദേഹം പുഴയില്‍;ദേഹത്ത് പരിക്കുകള്‍, ഒപ്പം താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍പുഴ അരിമല കോളനിയില്‍ ബിന്ദു (40) ആണ് മരിച്ചത്. ബിന്ദുവിനൊപ്പം താമസിച്ചിരുന്ന വാസു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തു Read More …

കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ്: മലയാളി സൗദിയിലെ ജിസാനില്‍ മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദ്ധീൻ (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു മരണം. റിയാദില്‍ നിന്ന് ബിസിനസ് ആവശ്യാർത്ഥം തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനില്‍ പോയപ്പോയിരുന്നു ശനിയാഴ്ച അന്ത്യം. മുമ്ബ് ഖത്തറില്‍ ബിസിനസ് ചെയ്തിരുന്ന ശംസുദ്ദീൻ ഒരു വർഷം Read More …

മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ ബിജെപിയില്‍ അതൃപ്തി

ബിജെപിക്ക് വേണ്ടി കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി തഴയുന്നെന്നാണ് ആക്ഷേപം. എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ നേരത്തെ നിശ്ചയിച്ചിരുന്ന സി.കെ പത്മനാഭനെ തഴഞ്ഞ് പത്മജ വേണുഗോപാലിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ അദ്ദേഹം അതൃപ്തി പ്രകടമാക്കി. മറ്റു പാര്‍ട്ടികളില്‍ നിന്ന് ഒരു നേതാവ് ബിജെപിയിലേക്കു വന്നാല്‍ വീട്ടുകാര്‍ എന്നല്ല അവരുടെ നിഴല്‍ പോലും കൂടെ വരുന്നില്ലെന്ന Read More …

റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ സെര്‍വര്‍, 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാന്‍ പുതിയ സര്‍വര്‍ വാങ്ങാന്‍ തീരുമാനം. നിലവിലുള്ള സെര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷന്‍ വിതരണവും റേഷന്‍ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പുതിയ സെര്‍വര്‍ വാങ്ങാനുളള തീരുമാനം, ഇതിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു.

പേരാമ്ബ്ര അനു കൊലപാതകക്കേസ്; ഒരാള്‍ കൂടി പിടിയില്‍

കോഴിക്കോട്: പേരാമ്ബ്ര അനു കൊലപാതകക്കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി.കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയിലെടുത്തത്. അനുവിനെ കൊലപ്പെടുത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുജീബ് മോഷ്ടിച്ച സ്വർണം വില്‍ക്കാൻ സഹായിച്ചത് അബൂബക്കറായിരുന്നു. ഇയാളുടെ അറസ്റ്റ് നിലവില്‍ രേഖപ്പെടുത്തിയിട്ടില്ല. കുറുങ്കുടിമീത്തല്‍ അനു(അംബിക-26)വിനെ 12-ാം തീയതി ഉച്ചയോടെ വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്‌.സി.യുടെ സമീപത്തുള്ള Read More …