കുവൈറ്റില്‍ ഇഖാമ നിയമ ലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി

കുവൈറ്റ് സിറ്റി ഇഖാമ നിയമ ലംഘനത്തിന് കുവൈറ്റില്‍ പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി. ഇനി ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധം വിരലടയാളം എടുത്താണ് ഇവരെ നാടുകടത്തിയത്. ഇതോടെ വായ്പയെടുത്തും മറ്റും നാല് ലക്ഷം രൂപ വരെ ഏജന്‍സി കമീഷന്‍ നല്‍കി വിസയെടുത്ത് വന്നവരാണ് വെറും കൈയോടെ മടങ്ങിയത്. അടുത്തിടെ മനുഷ്യക്കടത്തു സംഘങ്ങളുടെ കെണിയില്‍ കുടുങ്ങി കുവൈറ്റിലെ Read More …

വേഷപ്രച്ഛന്നയായി മഞ്ജുവിന്റെ ശബരിമല പ്രവേശനത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച, സര്‍ക്കാരിനെതിരെ പന്തളം കൊട്ടാരം

ശബരിമല: പ്രായം കൂടുതല്‍ തോന്നുന്ന തരത്തില്‍ മുടി നരപ്പിച്ച്‌ വേഷപ്രച്ഛന്നയായി കഴിഞ്ഞ ദിവസം യുവതി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപച്ചേക്കും. അഡ്വ.ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്ക് പിന്നാലെ കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ എസ്.പി.മഞ്ജുവാണ് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി Read More …

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം: കൊ​ല്ലം തു​ള​സി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ന​ട​ന്‍ കൊ​ല്ലം തു​ള​സി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് കൊ​ല്ലം തു​ള​സി സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ലേഖനം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളത്; പ്രതികരണവുമായി സിസ്റ്റര്‍ ലൂസി

കൊച്ചി: തനിക്കെതിരെ ദീപികയില്‍ വന്ന ലേഖനം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളതാണെന്ന് സിസ്റ്റര്‍ ലൂസി. ലേഖനം അപലപനീയവും ഖേദകരവുമാണെന്നും കേസ് കൊടുക്കാനുള്ള സാഹചര്യം ഉണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭയ്‌ക്കെതിരെ സിസ്റ്റര്‍ ലൂസി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് കത്തോലിക്ക സഭ മുഖപത്രത്തിലൂടെ വിമര്‍ശിച്ചത്. പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖപ്രസംഗം. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സമൂഹമാധ്യമളിലൂടെ Read More …

തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമാക്കി നീട്ടി സൗദി

സൗദി; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി നീട്ടി. രണ്ട് വര്‍ഷമാണ് പുതിയ കാലവധിയായ് നിശ്ചയിച്ചിരിക്കുന്നത്. കാലാവധി നീട്ടിയതിലൂടെ ലക്ഷ്യമിടുന്നത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന കാര്യമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മുന്‍പ് ഒരു വര്‍ഷമായിരുന്നു വിസ കാലാവധിയായ് നല്‍കിയിരുന്നത്. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു Read More …

കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്നത് ബിജെപി ചര്‍ച്ച ചെയ്തു തീരുമാനിക്കും: ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്നത് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍പിള്ള. ബിജെപി എംപിമാര്‍ അടങ്ങുന്ന സംഘം ഇന്ന് രാഷ്ട്രപതിയെ കണ്ടു സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയത്തിന് ശേഷം നാലു ജില്ലകളില്‍ നിന്നും സിപിഎം തുടച്ചു നീക്കപ്പെട്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഭരണഘടനാപരമായ Read More …

തിരുവനന്തപുരത്ത് എസ്.ബി.ഐ ശാഖയില്‍ സമരക്കാരുടെ ആക്രമണം, ഓഫീസും കംപ്യൂട്ടറും അടിച്ച്‌ തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം സ്‌റ്റാച്യൂവില്‍ സെക്രട്ടേറിയറ്റിന് സമീപമുള്ള എസ്.ബി.ഐ ട്രഷറി ബാങ്കിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. ബാങ്കിലേക്ക് ഇരച്ച്‌ കയറിയ പതിനഞ്ചോളം സമരക്കാര്‍ മാനേജരുടെ ക്യാബിനും ഓഫീസും അടിച്ച്‌ തകര്‍ത്തു. കംപ്യൂട്ടറുകളും നശിപ്പിച്ചു. സംഭവത്തില്‍ ബാങ്ക് മാനേജര്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുകയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സെക്രട്ടേറിയറ്റിന് Read More …

പേരാമ്ബ്രയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്ബ്ര എരവട്ടൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വെട്ടുവര്‍ കണ്ടിയില്‍ ശ്രീധരന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ ഒരു മണിക്ക് ബോംബേറുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.