സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്‌ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനാണ്‌ സര്‍ക്കാര്‍ ഭാഗത്തു നിന്നും ശ്രമിക്കുന്നതെന്ന എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ശ്രീ.സുകുമാരന്‍ നായരുടെ പ്രസ്‌താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിശ്വാസികളുടെ പേരില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ സഹായിക്കാനുമാണ്‌. രണ്ടാം വിമോചന സമരം നടത്തണമെന്ന ഹിന്ദു ഐക്യവേദിയുടെ ആഹ്വാനത്തെ സഹായിക്കാനാണ്‌ എല്ലാ മതവിശ്വാസികളും, സംഘടനകളും സര്‍ക്കാരിനെതിരെ പ്രതികരിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. ഇത്‌ Read More …

സാമ്ബത്തിക സംവരണം ഭരണഘടന വിരുദ്ധമെന്ന് പി കെ ഫിറോസ്

 മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് രംഗത്ത്. സാമ്ബത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്ബത്തിക സഹായങ്ങളാണ് നല്‍കേണ്ടത്. ദാരിദ്ര്യ നിര്‍മ്മാജ്ജനമല്ല മറിച്ച്‌ പിന്നോക്ക വിഭാഗങ്ങളെ കൈപിടിച്ച്‌ ഉയര്‍ത്തുന്നതിന് വേണ്ടിയാണ് സംവരണം. ഈ വിഷയത്തില്‍ ആര്‍എസ്‌എസിനും Read More …

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില വര്‍ദ്ധിച്ചു. സ്വര്‍ണം പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,940 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ഇന്ന് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.

അബുദാബിയില്‍ 14 ഏക്കര്‍ ഭൂമിയില്‍ ഹൈന്ദവ ക്ഷേത്രം

ദുബായ്: അറേബ്യന്‍ മണ്ണില്‍ പ്രവാസികള്‍ക്ക് ആരാധനക്കായി അമ്ബലമൊരുങ്ങുന്നു .അബുദാബിയില്‍ ഹൈന്ദവ ക്ഷേത്രത്തിനായി പതിനാല് ഏക്കര്‍ ഭൂമികൂടി അനുവദിച്ചു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ച്‌ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പതിമൂന്ന് ഏക്കര്‍ സ്ഥലം അല്‍ റഹ്ബ മേഖലയില്‍ അനുവദിച്ചിരുന്നു. ഇതിനോടുചേര്‍ന്നുള്ള 14 ഏക്കര്‍ കൂടിയാണ് വീണ്ടും കിരീടാവകാശി Read More …

ഏഴു മാസമായി ശമ്ബളമില്ല; 70 മലയാളികളടക്കം നാനൂറോളം പ്രവാസികള്‍ ദുരിതക്കയത്തില്‍

ദുബായ് : കമ്ബനി ഉടമകള്‍ മുങ്ങിയത് മൂലം ഏഴു മാസമായി ശമ്ബളമില്ലാതെ കഴിയുകയാണ് 70 മലയാളികളടക്കം നാനൂറോളം പ്രവാസികള്‍. അബുദാബിയിലെ മുസഫ വ്യവസായ മേഖല 40ലെ ക്യാംപില്‍ താമസിക്കുന്ന അല്‍വസീത എമിറേറ്റ്സ് കാറ്ററിങ് സര്‍വീസസ് കമ്ബനി തൊഴിലാളികളാണ് കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവരില്‍ വീസ കാലാവധി കഴിഞ്ഞവരും രാജിക്കത്തു കൊടുത്തവരും കമ്ബനിക്കെതിരെ കേസ് നല്‍കിയവരും ഉള്‍പ്പെടും. എട്ടു Read More …

റഫാല്‍ ഇടപാട്: നിര്‍മ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്

ദില്ലി: റഫാല്‍ ഇടപാടില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്(എച്ച്‌എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്നലോക്സഭയിലെ പരാമര്‍ശത്തിനെതിരെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്. കെസി വേണുഗോപാലാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. എച്ച്‌ എ എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന് സഭയെ തെറ്റദ്ധരിപ്പിച്ചു എന്നാണ് നോട്ടീസില്‍പറയുന്നത്. നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. Read More …

ഇത് കരിയറിലെ മികച്ച നേട്ടം; വികാരഭരിതനായി വീരാട് കൊഹ്‌ലി

തന്റെ ഇതുവരെയുള്ള കരിയറിലെ മികച്ച നേട്ടമാണ് ഓസ്‌ട്രേലിയയിലെ പരമ്ബര വിജയമെന്ന് വീരാട് കൊഹ്‌ലി. നേരത്തെ ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നപ്പോള്‍ താന്‍ അന്ന് വളരെ ചെറുപ്പമായിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളില്‍ പലരും അന്ന് വികാരഭരിതരാകുന്നത് താന്‍ കണ്ടിരുന്നു. ഇന്ന് അതെ വികാരങ്ങളിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്നും കൊഹ്‌ലി പറഞ്ഞു. ഏഷ്യയില്‍ നിന്നുള്ള ഒരു ടീം Read More …

വളര്‍ത്തുനായയെ കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ച്‌ ഉടമ യുവാവിനെ വെടിവെച്ച്‌ കൊന്നു

ന്യൂഡല്‍ഹി: വളര്‍ത്തുനായയെ കല്ലെറിഞ്ഞ യുവാവിനെ ഉടമ വെടിവെച്ച്‌ കൊലപ്പെടുത്തി. മൂപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയിലാണ് സംഭവം നടന്നത്. ഞായറാഴ്ച വെല്‍ക്കം കോളനി വഴി പോകുകയായിരുന്ന അഫഖിനെ കണ്ടതും നായ കുരക്കാന്‍ തുടങ്ങി. ശേഷം നായ തന്നെ ആക്രമിക്കാന്‍ തുടങ്ങിയതോടെ അഫഖ് കല്ലെറിഞ്ഞു. Read More …