സൗദിയില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇ-വിസ ഏര്‍പ്പെടുത്തും : തീരുമാനം ഉടന്‍

റിയാദ് : വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇ-വിസ ഏര്‍പ്പെടുത്തിയേക്കും. തീരുമാനം ഉടനുണ്ടാകും. സൗദിയില്‍ ആദ്യമായി നടന്ന ദിര്‍ഇയ്യ ഫോര്‍മുല ഇ-കാറോട്ട മത്സരം വീക്ഷിക്കാന്‍ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്‌ട്രോണിക് വിസിറ്റിങ് വിസ അനുവദിച്ചിരുന്നു. ആയിരം വിദേശികള്‍ ഇത് പ്രയോജനപ്പെടുത്തി. സൗദിയിലെത്തിയ വിദേശികള്‍ പൈതൃക ഗ്രാമങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് മടങ്ങിയത്. നിലവില്‍ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍, കൊറിയ Read More …

ടാ​ങ്ക​ര്‍ ജീ​വ​ന​ക്കാ​രു​ടെ സമരം മൂ​ന്നാം ദി​വ​സം; വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഇ​ന്ധ​ന ക്ഷാ​മം

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഫ​റൂ​ഖ് ഡി​പ്പോ​യി​ല്‍ ടാ​ങ്ക​ര്‍ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് മൂ​ന്നാം ദി​വ​സ​വും തു​ട​രു​ന്നു. ഇ​തോ​ടെ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മാ​ഹി​യി​ലും ഇ​ന്ധ​ന ക്ഷാ​മം രൂക്ഷമായി. ഫ​റൂ​ഖ് ഡി​പ്പോ​യു​ടെ കീ​ഴി​ല്‍ 250ഓ​ളം പ​ന്പ​ളു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.  സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മി​ക്ക പ​ന്പു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച സ്ഥി​തി​യി​ലാ​ണ്. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ഐ​ഒ​സി നീ​ക്കം തു​ട​ങ്ങി.

ഫെബ്രുവരി ഒന്നുമുതല്‍ ഫ്‌ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസുകള്‍ ആരംഭിക്കും

കോഴിക്കോട്: കോഴിക്കോട്ടേക്ക് ഫെബ്രുവരി ഒന്നുമുതല്‍ ഫ്‌ളൈദുബായ് സര്‍വീസുകള്‍ ആരംഭിക്കും. കോഴിക്കോട്ടേക്ക് സര്‍വീസ്‌ആഴ്ചയില്‍ മൂന്നുദിവസമാവും ഫ്‌ളൈദുബായ് നടത്തുക .സര്‍വീസിനായി ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തില്‍ (54,075 രൂപ) നിന്നുമാണ് ആരംഭിക്കുന്നത് .ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടെര്‍മിനല്‍ രണ്ടില്‍ നിന്നും രാത്രി 8.20ന് പുറപ്പെടുമ്ബോള്‍ Read More …

മഞ്ചേരിയില്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ രണ്ടു മൃതദേഹങ്ങള്‍

മഞ്ചേരി: മലപ്പുറം മഞ്ചേരിക്കടുത്ത് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. മഞ്ചേരി ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടില്‍ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേല്‍ റിയാസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ പരാജയം നേരിടേണ്ടി വന്നെന്ന വിലയിരുത്തലുമായി അമിത് ഷാ

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ പരാജയം നേരിടേണ്ടി വന്നെന്ന വിലയിരുത്തലുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് അമിത് ഷാ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും Read More …

ബന്ധുനിയമന വിവാദം; മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്

മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനത്തില്‍ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന്‍ പറ്റില്ലെന്ന വകുപ്പ് ഉദ്യോഗസ്ഥയുടെ ഉത്തരവ് യൂത്ത് ലീഗ് പുറത്തുവിട്ടു. ഇത് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കാന്‍ മന്ത്രി നിര്‍ദേശിച്ചതിനും തെളിവെന്നും പി കെ ഫിറോസ് പറഞ്ഞു. പൊതു ഭരണ വകുപ്പ് എഎസ്‌ഒ Read More …

അശ്വതി ബാബുവിന്റെ മയക്കുമരുന്ന് ഇപാട് കേന്ദ്രങ്ങള്‍ ബേക്കറികളും ഹോട്ടലുകളും; ഇടപാടുകാര്‍ക്കായി വാട്സ്‌ആപ്പ് ഗ്രൂപ്പും

കൊച്ചി: ലഹരി മരുന്നുകേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്ന് വേട്ടക്ക് താവളമാക്കിയിരുന്നത് കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മയക്കുമരുന്ന് ഇടപാടില്‍ ആരും സംശയിക്കാതിരിക്കാനാണ് ഈ രീതി പ്രയോഗിച്ചത്. ബാംഗ്ലൂരിലുളള ഇടുക്കി സ്വദേശിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായി മൊബൈല്‍ഫോണില്‍ നടത്തിയ സംഭാഷണങ്ങളും പൊലിസിന് ലഭിച്ചു. അശ്വതി Read More …

ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസ്; കൊടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

പത്തനംതിട്ട: എന്‍എസ്‌എസിനെ ആര്‍എസ്‌എസിന്‍റെ തൊഴുത്തില്‍ കൊട്ടുനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് പുറകേ മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസ്. കൊടിയേരിയുടെ പരാമര്‍ശം അജ്ഞത മൂലമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആനുകാലിക സാഹചര്യത്തിലുണ്ടായ നിരാശയാണ് കൊടിയേരിക്കെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. പണ്ട് അനഭിമതമായ മന്നത്ത് Read More …