കവിത മോഷണം; ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കുവാന്‍ അര്‍ഹതയുണ്ടോയെന്ന് ടി.പത്മനാഭന്‍

തൃശൂര്‍: ദീപാ നിശാന്തിനെതിരെ ടി.പത്മനാഭന്‍ രംഗത്ത്. കവിത മോഷ്ടിച്ച സംഭവം കേട്ടപ്പോള്‍ ദു:ഖം തോന്നിയെന്നും ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കുവാന്‍ അര്‍ഹതയുണ്ടോയെന്നും സുഗതകുമാരിയും ബാലാമണിയമ്മയുമൊക്കെ വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നതെന്നും പത്മനാഭന്‍ പറഞ്ഞു. കവിത മോഷ്ടിച്ച സംഭവം വിവാദമായതോടെ നിയമനടപടിയെ കുറിച്ച്‌ ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ് അറിയിച്ചിരുന്നു. സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബീഹാര്‍ എം എല്‍ എക്ക് ജീവപര്യന്തം

പാട്‌ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബീഹാര്‍ എം എല്‍ എക്ക് ജീവപര്യന്തം. നവാഡയിലെ രാഷ്ട്രീയ ജനതാ ദള്‍(ആര്‍ ജെ ഡി) എം എല്‍ എയായ രാജ് ബല്ലഭ് യാദവിനെയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2016ല്‍ നടന്ന പീഡന കേസിലാണ് പാട്നയിലെ പ്രാദേശിക കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജീവപര്യന്തത്തോടൊപ്പം 50,000രൂപ പിഴയും രാജ് ബല്ലഭിന് വിധിച്ചിട്ടുണ്ട്. Read More …

മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന്‍ ഐസ്‌മെത്ത് കൊച്ചിയില്‍

കൊച്ചി: മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന്‍ ‘ഐസ്‌മെത്ത്’ കൊച്ചിയില്‍. ‘ഐസ്മെത്ത് ‘എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പൊലീസ് പിടിയിലായത്. ഇയാളില്‍നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന പദാര്‍ത്ഥവും പിടിച്ചെടുത്തു. ലഹരിമരുന്ന് Read More …

ശിശുമരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്തും, സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പോഷകാഹാരക്കുറവ് പരിഹരിച്ചു എന്ന് പറയുന്പോഴും, അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവഗണനയുടെ അട്ടപ്പാടിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താപരമ്ബരയെ തുടര്‍ന്നാണ് തീരുമാനം അവഗണനയുടെ അട്ടപ്പാടി അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇതുവരെ മരിച്ചത് 13 Read More …

ചരിത്രം കുറിച്ച്‌ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ്: ദുബായ് വിമാനത്താവളം യാത്രചെയ്തവരുടെ എണ്ണത്തില്‍ 100 കോടി എന്ന ചരിത്രംകുറിച്ചത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ ഈ ചരിത്രനേട്ടത്തെക്കുറിച്ച്‌ പ്രഖ്യാപിച്ചു.

ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയും വിവാഹിതരായി

തിരുവനന്തപുരം > മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയും വിവാഹിതരായി. കോളജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്‌.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത.  മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ്. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത Read More …

യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം സിബി സാം സിപിഎമ്മിലേക്ക്; ന്യൂനപക്ഷങ്ങളെയും ദളിതരെയും ബിജെപി വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സാം

പത്തനംതിട്ട: ശബരിമലയില്‍ സുവര്‍ണ്ണാവസരം മുതലാക്കാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്ും സംസ്ഥാന കമ്മിറ്റി അംഗവുമായ സിബി സാം തോട്ടത്തില്‍ രാജി വച്ചു. ബിജെപിയുടെ ന്യൂനപക്ഷ ദളിത് വിരുദ്ധതയില്‍ മനംനൊന്താണ് രാജി വയ്ക്കുന്നതെന്ന് സിബി സാം തോട്ടത്തില്‍ പറഞ്ഞു. രാജി വച്ച സിബി സാം സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. Read More …

സൗദിയുടെ ദേശീയ പൈതൃകോത്സവത്തിന് തുടക്കമായി

റിയാദ്​: സൗദിയുടെ ദേശീയ പൈതൃകോത്സവത്തിന് തുടക്കമായി. വിദേശ പ്രതിനിധികളും മറ്റ്​ പ്രമുഖരും സംബന്ധിച്ച ചടങ്ങില്‍ സല്‍മാന്‍ രാജാവ് മേള ഉദ്ഘാടനം ചെയ്തു. ഇന്തോനേഷ്യയാണ് ഇത്തവണ അതിഥി രാജ്യം. ജനാദിരിയയി​െലത്തിയ രാജാവിനെ റിയാദ്​ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്​ദുല്‍ അസീസ്​, ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മ​ുഹമ്മദ്​ ബിന്‍ അബ്​ദു റഹ്​മാന്‍ ബിന്‍ അബ്​ദുല്‍ Read More …