വയനാട്ടിലെ ഭൂമി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കും

തിരുവനന്തപുരം: വയനാട്ടിലെ ഭൂമിതട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കും. മന്ത്രി എ.കെ.ബാലന്റെ ശുപാര്‍ശയിന്മേലാണ് നടപടി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഴിമതി നടന്നുവെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിനു മന്ത്രി ശുപാര്‍ശ ചെയ്തത്.

ഐടി സംവിധാനങ്ങള്‍: മേല്‍നോട്ടത്തിന് സമിതി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ആവശ്യമുളള ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളുടെ മിനിമം സ്‌പെസിഫിക്കെഷന്‍, ഈടാക്കാവുന്ന പരമാവധി തുക, വില്പനാനന്തര സേവന വ്യവസ്ഥകള്‍ തുടങ്ങിയവ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സാങ്കേതിക സമിതിയെ നിശ്ചയിച്ച് ഉത്തരവിറക്കി. സര്‍ക്കാരിന്റെയും എം.പി/എം.എല്‍.എ/തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെയും ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളില്‍ വിന്യസിക്കുന്ന ഹാര്‍ഡ്‌വെയര്‍, സോഫ്ട്‌വെയര്‍ ഉള്‍പ്പെടെയുളള എല്ലാ ഐ.ടി സംവിധാനങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമായിരിക്കും. Read More …

സി.ഭാസ്‌കരന്‍ അന്തരിച്ചു.

വയനാട്: സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി സി.ഭാസ്‌കരന്‍ ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാക്കളിലൊരാളാണ്. ദീര്‍ഘകാലം ബത്തേരി ഏരിയ സെക്രട്ടറിയായിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയറ്റിലുമെത്തി. ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് സി ഭാസ്‌കരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുന്‍വയനാട് ജില്ലാ പഞ്ചായത്ത് വൈസ് Read More …

ലോകകൊതുക് ദിനാചരണം

വയനാട്: ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രി പരിസരത്ത് ബോധവല്‍ക്കരണ പ്രദര്‍ശനം നടത്തി. ജനറല്‍ ആശുപത്രി ശിശുരോഗ വിദഗ്ദ്ധ ഡോ. പ്രീമ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോണ്‍ വര്‍ഗ്ഗീസ്, ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ അശോകന്‍ ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ കെ എം രഘു എന്നിവര്‍ സംസാരിച്ചു. കൊതുക് Read More …

ഓഫീസില്‍ ഫോണ്‍ ലഭിച്ചു

തുറമുഖവും മ്യൂസിയവും വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളിയുടെ നിയോജകമണ്ഡലം ഓഫീസില്‍ ഫോണ്‍ ലഭിച്ചു. നമ്പര്‍ 0497 2711909. തെക്കീ ബസാറിലെ ഭാനൂസ് കോംപ്ലക്‌സില്‍ രണ്ടാം നിലയിലാണ് ഓഫീസ്.

റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം

കല്‍പ്പറ്റ: വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നിരീക്ഷിക്കണമെന്ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മൃഗവേട്ട ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് നടന്നതെന്നാണ് പുറത്തുവരുന്നത്. സാമ്പത്തിക താത്പ്പര്യം മാത്രം ലക്ഷ്യമാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വനത്തേയും വന്യമൃഗങ്ങളെയും ദുരുപയോഗപ്പെടുത്തുകയാണ്. ഇതാകട്ടെ സാധാരണക്കാര്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. മൃഗങ്ങളെ വനത്തിന് പുറത്തേക്ക് ആകര്‍ഷിപ്പിക്കുന്നതായ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. നല്ലനിലയില്‍ Read More …

മഴക്കാലത്ത് ജാഗ്രത പാലിക്കണം

വയനാട് : മഴശക്തമായ സാഹചര്യത്തില്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ പൈപ്പോ ഇരുമ്പ് തോട്ടിയോ ഉപയോഗിച്ച് ചക്ക, മാങ്ങ, തേങ്ങ എന്നിവ പറിക്കാന്‍ ശ്രമിക്കരുതെന്ന് കെ.എസ്.ഇ.ബി ലിമിറ്റഡ് കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നിര്‍ദ്ദേശിച്ചു. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ക്രെയിന്‍ ഉപയോഗിക്കുമ്പോള്‍ ലൈനില്‍ തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഡമ്പ് ലോറികള്‍ വൈദ്യുതി ലൈനിന്റെ അടിയില്‍ Read More …

പൊതുജനങ്ങള്‍ അണിചേരണം

വയനാട് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ ഇത്തവണ വിപുലമായ രീതിയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ്. പശ്ചിമഘട്ടത്തിലെ പ്രധാന ഭൂ മേഖലയായ വയനാടിന്റെ തനത് കാലാവസ്ഥ നിലനിര്‍ത്തുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഓര്‍മ്മ മരം എന്ന പേരില്‍ 10 ലക്ഷം മരത്തൈകള്‍ നട്ട് പിടിപ്പിക്കുന്ന ഉദ്യമത്തില്‍ പൊതുജനങ്ങള്‍ പങ്കാളികളാകണം. പൊതുസ്ഥലങ്ങള്‍, പുരയിടം, കൃഷിയിടം Read More …