മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ജി വിജയന്‍ അന്തരിച്ചു

കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ വി ജി വിജയന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ജനയുഗം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ചികില്‍സയിലായിരുന്നു വിജയന്‍. അഖിലേന്ത്യ കിസാന്‍ സഭയുടെ കല്‍പ്പറ്റ മണ്ഡലം Read More …

വയനാട്ടില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

വയനാട്: വയനാട്ടില്‍ വ്യാഴാഴ്ച യു.ഡി.എഫ് എന്‍.ഡി.എ ഹര്‍ത്താല്‍. നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്നാരോപിച്ചാണ് ഇരുപാര്‍ട്ടികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം

മേപ്പാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ട്. വയനാട് മുണ്ടക്കൈ വനമേഖലയില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി പോലീസിനു വിവരം ലഭിച്ചു. ജനവാസമേഖലയിലാണ് സായൂധ സംഘം എത്തിയത്. നാലു പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടുന്ന സംഘം വൈകുന്നേരമാണ് എത്തിയതെന്നാണ് സൂചനകള്‍. ഭക്ഷണം വാങ്ങിക്കഴിക്കുകയും അരിയും സാധനങ്ങളും വാങ്ങുകയും പ്രദേശവാസികളില്‍ നിന്ന് വാങ്ങിയാണ് സംഘം മടങ്ങിയത്. Read More …

വയനാട്ടില്‍ പ്രണയ വിവാഹിതരായ ദമ്ബതികള്‍ക്ക് ഊരുവിലക്ക്

വയനാട്: പ്രണയ വിവാഹിതരായ വയനാട് മാനന്തവാടി സ്വദേശികളായ ദമ്പതികള്‍ക്ക് സമുദായം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. ആചാരം ലംഘിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്ന് പറഞ്ഞാണ് മാനന്തവാടി സ്വദേശികളായ ഒരേ സമുദായാംഗങ്ങളായ അരുണ്‍, സുകന്യ ദമ്പതികള്‍ക്ക് കഴിഞ്ഞ നാലര വര്‍ഷമായി യാദവ സമുദായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്പ് വഴി സുകന്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് Read More …

ജോലി തിരികെ ലഭിക്കാന്‍ ആറാംവര്‍ഷവും മേഴ്‌സി പോരാട്ടത്തില്‍

കല്‍പറ്റ: സര്‍വിസ് ചരിത്രത്തില്‍ അസാധാരണ പിരിച്ചുവിടലിനിരയായി ജോലി നഷ്ടപ്പെട്ട അംഗന്‍വാടി ടീച്ചര്‍ നീതിക്കുവേണ്ടി അലയുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അഴിമതിമോഹം ജീവിതം തകര്‍ത്ത മേഴ്‌സി ജോര്‍ജ് നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. നിയമപോരാട്ടം ആറാംവര്‍ഷത്തിലേക്ക് കടക്കുമ്‌ബോള്‍ ജോലി തിരികെ ലഭിച്ചില്ലെന്നു മാത്രമല്ല, സൂപ്പര്‍വൈസര്‍ റാങ്ക് ലിസ്റ്റില്‍ 121ാം സ്ഥാനത്തായിരുന്നിട്ടും നിയമനവും ലഭിച്ചില്ല.   വയനാട് പുല്‍പള്ളി വേലിയമ്ബം Read More …

ജഡ്ജിക്ക് നേരെ ചെരിപ്പേറ്

വയനാട്: വയനാട് കല്‍പ്പറ്റ പോക്‌സോ കോടതി ജഡ്ജി പഞ്ചാപകേശന് നേരെ ചെരുപ്പേറ്.     പോക്‌സോ കേസില്‍ റിമാന്റില്‍ കഴിയുന്ന അറുമുഖന്‍ എന്നയാളാണ് ഷൂ ഊരി എറിഞ്ഞത്. ഇയാളെ പത്തുവര്‍ഷം ശിക്ഷിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

വയനാട്ടില്‍ അരക്കോടി കുഴല്‍പ്പണവുമായി ബസ് യാത്രക്കാരന്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ അമ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ബസ് യാത്രക്കാരനെ എക്‌സൈസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുല്‍ റസാഖാണ് പിടിയിലായത്. ബെംഗളുരുവില്‍നിന്ന് കല്‍പ്പറ്റയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അബ്ദുല്‍ റസാഖിന്റെ അരയില്‍, പണം കെട്ടിവച്ച Read More …

കാല്‍വഴുതി പുഴയില്‍വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

മാനന്തവാടി: പുഴയിലേക്ക് കാല്‍വഴുതിവീണ ബന്ധുക്കളായ രണ്ടുവിദ്യാര്‍ഥികള്‍ മരിച്ചു. പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിലെ ഏഴാംക്‌ളാസ് വിദ്യാര്‍ഥിനി ദില്‍ഷാന ഫാത്തിമ (ദിലു13), പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ജസീം (13) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ഫാത്തിമ രക്ഷപ്പെട്ടു. പനമരം കൈതക്കലിലെ താഴെപുനത്തില്‍ സത്താറിന്റെയും റസീനയുടെയും മകളാണ് മരിച്ച ദില്‍ഷാന. സത്താറിന്റെ സഹോദരന്‍ ബര്‍മ Read More …