വീടും കടകളും തകര്‍ക്കുന്ന കാട്ടാനകള്‍: വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും

ജനവാസമേഖലയില്‍ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉള്‍‌പ്പെടെ ആര്‍ആര്‍ടി സംഘത്തിന്റെ പരിഗണനയിലുണ്ട്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും. (wild elephant attack rrt from Wayanad will reach Idukki today ) ആനകള്‍ ജനജീവിതം ദുസഹമാക്കുകയും Read More …

ഭക്ഷ്യവിഷബാധയല്ല, വയനാട് ലക്കിടിയിലെ കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ

കല്‍പ്പറ്റ: വയനാട്ടിലെ ലക്കിടി നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ശാരീരികഅസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ ആശുപത്രിയിലാകാന്‍ കാരണം ഭക്ഷ്യവിഷബാധയല്ലെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. എത്ര കുട്ടികള്‍ക്ക് വൈറസ് ബാധയേറ്റു എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. Read More …

കഴുത്തില്‍ കുരുക്ക് മുറുകിയ നിലയില്‍; വയനാട്ടിലെ സ്വകാര്യ തോട്ടത്തില്‍ കടുവയുടെ ജഡം

വയനാട്; വയനാട്ടില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. വയനാട് അമ്ബലവയല്‍ അമ്ബുകുത്തി പാടിപറമ്ബിലെ തോട്ടത്തിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. വയനാട് പൊന്മുടി കോട്ട ഇടക്കല്‍ ഭാഗത്തെ ഭീതിയിലാക്കിയ കടുവയാണിതെന്ന് സംശയമുണ്ട്. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ Read More …

താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് യൂസര്‍ ഫീ; ഭരണസമിതിയുടെ തീരുമാനത്തിന് സ്റ്റേ

താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് യൂസര്‍ ഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് സ്റ്റേ. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ചുരം വ്യൂ പോയിന്റില്‍ ഉള്‍പ്പെടെ മാലിന്യം കുന്നുകൂടുന്നതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ശുചീകരണത്തിനായി ഹരിത കര്‍മ സേനയെ നിയോഗിക്കാന്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. വാഹനമൊന്നിന് ഇരുപത് രൂപവീതം ഈടാക്കുമെന്നും ഗ്രാമപഞ്ചായത്ത് Read More …

സിബി തോമസ് വയനാട് വിജിലന്‍സ് ഡിവൈഎസ്‌പി

കല്‍പ്പറ്റ : വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്‌പിയായി സിബി തോമസിന് നിയമനം. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറായിരിക്കെയാണ്‌ സ്ഥാനക്കയറ്റം. അഭിനേതാവുകൂടിയായ സിബി തോമസ് വ്യക്തിജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു. ദിലീഷ് Read More …

8 വയസുകാരന്റെ കാലില്‍ മുള്ള്, ശസ്ത്രക്രിയ നടത്തിയിട്ടും കണ്ടെത്തിയില്ല, ഒടുവില്‍ ഒന്നര സെന്റീമീറ്റര്‍ നീളമുള്ള മുള്ള് പിതാവ് പുറത്തെടുത്തു

വയനാട്: ശസ്ത്രക്രിയ നടത്തിയിട്ടും കണ്ടുകിട്ടാതിരുന്ന എട്ട് വയസുകാരന്റെ കാലില്‍ തറച്ചുകയറിയ മുള്ള് പിതാവ് പുറത്തെടുത്തു. വയനാട് അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജന്‍-വിനീത ദമ്ബതികളുടെ മകന്‍ നിദ്വൈതിനാണ് ഈ ദുരവസ്ഥയുണ്ടായത്. കളിക്കുന്നതിനിടെ മുള്ള് തറച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നാം തീയതിയാണ് നിദ്വൈതിനെ മാന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അന്ന് മരുന്ന തന്ന് വിട്ടെങ്കിലും വേദന കുറയാതിരുന്നതിനെ Read More …

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; തിരുവനന്തപുരത്തും വയനാടും പാലക്കാടും ബിജെപി പ്രതിഷേധം, വന്‍ സംഘര്‍ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപി പ്രതിഷേധം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പൂജപ്പുരയിലെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകര്‍ ബാരിക്കേട് മറിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് Read More …

വയനാട്ടില്‍ വീണ്ടും കടുവ; ഇരുപതുകാരന്‍ മരത്തില്‍ കയറി രക്ഷപെട്ടു

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണശ്രമം. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് വീണ്ടും കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴക്കാണ്. പരപ്പനങ്ങാടി ആദിവാസി സമരഭൂമിയില്‍ താമസിക്കുന്ന ബിനു (20) ആണ് മരത്തില്‍ കയറി രക്ഷപെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് കടുവ ബിനുവിന്റെ നേരെ പാഞ്ഞടുത്തത്. Read More …