ഹൃദായാഘാതം; വയനാട് സ്വദേശി അബ്ഹയില്‍ നിര്യാതനായി

അബ്ഹ: വയനാട് മേപ്പാടി സ്വദേശി സൗദിയിലെ അബ്ഹയില്‍ നിര്യാതനായി. ഖമീസ് മുശൈത്ത് സഫയര്‍ ഹോട്ടലിന് സമീപം അസ്ഫാര്‍ ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന മേപ്പാടി വടുവഞ്ചാല്‍ സ്വദേശി കല്ല് വെട്ട് കുഴിയില്‍ അബൂബക്കറിന്റെ മകന്‍ നൗഫല്‍ (39) ആണ് ഹൃദായാഘാതം മൂലം മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖമീസ് മുശൈത്ത് അഹ്ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Read More …

കാട്ടാനയെ പൂട്ടും, കൂട്ടിലിട്ട് മെരുക്കും; വയനാട് സംഘം ധോണിയില്‍

നാട്ടിലിറങ്ങി ജനങ്ങളെ വിറപ്പിക്കുന്ന പി ടി ഏഴിനെ (പാലക്കാട് തസ്കര്‍–7) പൂട്ടാന്‍ വയനാട് നിന്ന് സംഘമെത്തി. ബുധന്‍ വൈകിട്ട് മുതല്‍ ആനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. ഭരത്, വിക്രം എന്നീ കുങ്കിയാനകള്‍ അടക്കം 22 അംഗ സംഘമാണ് ബുധന്‍ പുലര്‍ച്ചെ മൂന്നോടെ ധോണിയിലെത്തിയത്. കോന്നി സുരേന്ദ്രന്‍ എന്ന കുങ്കിയാന ഉടനെത്തും. വനം ചീഫ് വെറ്ററിനറി ഓഫീസര്‍ Read More …

സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക് നടത്തും. ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നോട്ടീസ് നല്‍കി. ഒപി ബഹിഷ്‌കരിക്കുമെന്നും അത്യഹിത വിഭാ?ഗത്തില്‍ സഹകരിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

കണ്ണന്റെ മുന്നില്‍ വയനാട് കളക്ടര്‍ എ. ഗീത ദമയന്തിയായി നിറഞ്ഞാടി

വയനാട് : നളചരിതം ഒന്നാം ദിവസത്തില്‍ ഹംസം ദമയന്തിയുടെ അടുത്ത് വന്ന് നളന്റെ വിശേഷങ്ങള്‍ പറയുന്നതായിരുന്നു രംഗം. ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കളിയില്‍ ദമയന്തിയുടെ എല്ലാ പദവും ഉള്‍പ്പെടുന്ന ഭാഗം കളക്ടര്‍ കളിവിളക്കിന് മുന്നില്‍ അവതരിപ്പിച്ചു. സഖിമാരെ നമുക്ക് എന്ന പദത്തോടെയാണ് തുടങ്ങിയത്.കളക്ടര്‍ ഗീതയുടെ രണ്ടാം അരങ്ങായിരുന്നു ഗുരുവായൂരിലേത്. വയനാട് വള്ളിയൂര്‍കാവില്‍ നടന്ന അരങ്ങേറ്റത്തില്‍ Read More …

വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ചത്തു

വാകേരിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ചത്തു. പത്ത് വയസ് തോന്നിക്കുന്ന കടുവയുടെ ജഡം ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി.രണ്ട് ദിവസം മുന്‍പാണ് കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. ഇന്നലെ രാത്രി കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റിലേക്ക് കടുവ കയറിയതായി കണ്ടെത്തിയിരുന്നു. കടുവയുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാവാം ഇതെന്നാണ് സൂചന. കടുവ Read More …

താമരശേരി ചുരത്തില്‍ നാളെ രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം

താമരശേരി ചുരത്തില്‍ വ്യാഴാഴ്ച രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എച്ച്‌ ജി ബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാലാണ് നിയന്ത്രണം. പൊതുജനങ്ങള്‍ പ്രസ്തുത സമയം യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് Read More …

വയനാട്ടുനിന്ന് കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ വനിതാ സിഐയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി

കല്‍പറ്റ: വയനാട്ടുനിന്ന് കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ പനമരം സിഐ കെ എ എലിസബത്തിനെ സ്ഥലംമാറ്റി. വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. കോടതി ഡ്യൂട്ടിക്കായി ഒക്ടോബര്‍ പത്തിന് പാലക്കാടേക്ക് പോയ എലിസബത്തിനെ അന്ന് വൈകീട്ട് മുതല്‍ കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വനിതാസുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഉദ്യോഗസ്ഥയെ പോലിസ് കണ്ടെത്തിയത്. പാലക്കാട് അതിവേഗ പ്രത്യേക കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് Read More …

ഡ്യൂട്ടിക്കായി പോയ വയനാട് പനമരം സിഐ എലിബത്തിനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ചു

കല്‍പ്പറ്റ: പനമരം പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെഎ എലിസബത്തി(54)നെ കാണാനില്ലെന്ന പരാതി. തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥയെ കാണാതായത്. പാലക്കാട് ഫാസറ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ല. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ് കാണാതായത്. സിഐയുടെ സ്വകാര്യ ഫോണ്‍ നമ്ബറും ഔദ്യോഗിക നമ്ബറും സ്വിച്ച്‌ ഓഫാണ്. സംഭവത്തില്‍ മാനന്തവാടി Read More …