പത്തനംതിട്ടയില്‍ കൂട്ടുകാരുടെ കാവലില്‍ ഓട്ടോറിക്ഷയില്‍ അനാശാസ്യം

പത്തനംതിട്ട: തിരുവനന്തപുരത്തും അഴീക്കലും കൊച്ചിയിലെ മറൈന്‍ െ്രെഡവിലും മറ്റും അടുത്തിടെ സദാചാര പോലീസ് വന്‍ വിഷയമായിരുന്നു. തിരുവല്ലയ്ക്കടുത്ത നെല്ലാട് ജംഗ്ഷനില്‍ സംഭവിച്ചതും സദാചാര പോലീസിങ് ആണെന്നും അല്ലെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. യുവാവിനെയും സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയും പച്ചക്കറി വില്‍ക്കുന്ന ഓട്ടോറിക്ഷയില്‍ നിന്നുമാണ് നാട്ടുകാര്‍ പിടികൂടിയത്. നിര്‍ത്തിയിട്ട ഓട്ടോ പടുത കൊണ്ട് മൂടിയ ശേഷം കുറച്ച് പേര്‍ ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നു. ഉള്ളി വില്‍ക്കാന്‍ എന്ന മട്ടില്‍ നിര്‍ത്തിയിട്ട വണ്ടി കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് ഇടപെട്ടത്.

പച്ചക്കറി വില്‍ക്കുന്ന ഓട്ടോറിക്ഷയ്ക്ക് സമീപത്ത് യുവാവും ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയും സംസാരിച്ചു നില്‍ക്കുന്നത് ആളുകള്‍ കണ്ടിരുന്നത്രെ. അല്‍പസമയത്തിന് ശേഷം ഇവര്‍ ഓട്ടോയില്‍ കയറുകയും െ്രെഡവര്‍ പടുത താഴ്ത്തുകയും ചെയ്തു. ഇതോടെയാണ് ആളുകള്‍ക്ക് സംശയം തോന്നിയത്. സംശയം തോന്നിയ നാട്ടുകാര്‍ ഓട്ടോയ്ക്ക് പരിസരത്ത് ചെന്ന് നോക്കിയതോടെ പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്ന് വിവിധ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടി തന്റെ ബന്ധുവാണ് എന്ന് പറഞ്ഞ യുവാവ് നാട്ടുകാരോട് ക്ഷമ പറയുകയും ചെയ്തത്രെ.

നാട്ടുകാര്‍ ഇരുവരും സംസാരിക്കുന്നതിന് ഇടയില്‍ തന്നെ ചിലര്‍ തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയുണ്ടായി. ഇതോടെ യുവാവ് പെണ്‍കുട്ടിയെയും ഓട്ടോറിക്ഷയില്‍ കയറ്റി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ടത്രെ.

Leave a Reply

Your email address will not be published. Required fields are marked *