മലപ്പുറത്ത് ഇടത് വലത് മുന്നണിക്ക് അപരന്‍മാര്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ഏഴ് പേരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. രാവിലെ 11 മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടറുടെ ചേംബറില്‍ വെച്ചായിരുന്നു നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ എന്നിവര്‍ സൂക്ഷ്മ പരിശോധനയ്ക്ക് എത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒരു കോളം പൂരിപ്പിക്കാത്തതിന് എതിരെ കഴിഞ്ഞ ദിവസം എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ ഇത് വരണാധികാരി അംഗീകരിച്ചില്ല. കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചു. ആത്മവിശ്വാസത്തോടെയാണ് പ്രചരണ രംഗത്തുള്ളതെന്നും മണ്ഡലത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ അപരനായി കെ.പി കുഞ്ഞാലിക്കുട്ടിയും എം.ബി ഫൈസലിന്റെ അപരനായി മുഹമ്മദ് ഫൈസലും മത്സര രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *