മലപ്പുറം: ചോദ്യപേപ്പര്‍ അഴിമതി നടത്തിയ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് എം എം ഹസന്‍. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. മലപ്പുറം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് വേണ്ടത്. ശശീന്ദ്രന്റെ കാര്യത്തില്‍ മുഖ്യമന്ത്രി കാണിച്ച തിടുക്കം ചോദ്യ പേപ്പര്‍ ചോര്‍ച്ച വിഷയത്തിലും സ്വീകരിക്കണം. പ്രതികള്‍ ആരെന്ന് വ്യക്തമായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സി.പി.എം അനൂകൂല അധ്യാപക സംഘടനയുടെ തലപ്പത്തിരിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. രണ്ടാം മുണ്ടശ്ശേരിയെന്നാണ് രവീന്ദ്രനാഥിനെ ചിലര്‍ വിഷേശിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ മാനസികമായി തളര്‍ത്തുന്ന നിലപാടാണ് ഈ മന്ത്രി സീ്വകീരിച്ചത്.
പല വിദ്യാര്‍ത്ഥികളും പരീക്ഷയില്‍ നല്ല പ്രകടനം കാഴ്ചവെക്കാനാതെ കരഞ്ഞു പോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കാണാനായത്. രാഷ്ട്രീയ ലാഭം മാത്രമാണ് സി.പി.എം ഇക്കാര്യത്തില്‍ നോക്കിയത്. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതിന് മിടുക്കരായ അധ്യാപകരെ ഏല്‍പിക്കണം. രാഷ്ട്രീയ അധ്യാപക സംഘടനകളെ ഏല്‍പിക്കുന്ന നിലപാട് അവസാനിപ്പിക്കണം. ഒരു വശത്ത് ചോര്‍ച്ച നടക്കുമ്പോള്‍ മറുവശത്ത് കയ്യേറ്റം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറിലെ ഭൂമി കയ്യേറ്റം പൂര്‍ണമായും ഒഴിപ്പിക്കണം. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നാലാം തിയതി കയ്യേറ്റത്തിനെതിരെ ശക്തമായ സമരം നടത്തും. എതിര്‍ക്കുന്നവരെല്ലാം മൂന്നാറിലെ ഭൂ മാഫിയയുടെ വക്താക്കളാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഒരു എം.എല്‍.എയാണ് താമസിക്കുന്നത.് എം.എം മണിയും എസ്. രാജേന്ദ്രനുമെല്ലാ ഭൂ മാഫിയയുടെ വാക്താക്കളാണെന്ന് പറഞ്ഞത് വി.എസാണ്. യു.ഡി.എഫിന്റെ കാലത്ത് ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പീഡനവും കുട്ടികള്‍ക്കെതിരെയുള്ള അക്രമവും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. കുണ്ടറയിലെ പീഡനത്തില്‍ പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. മന്ത്രിയായ മേഴ്‌സിക്കുട്ടിയമ്മ തന്നെ ഇതിന് ഇതിന് ചൂട്ടു പിടിക്കുന്നത് സങ്കടകരമാണ്.
നാഴികക്ക് നാല്‍പത് വട്ടം സ്ത്രീസുരക്ഷയെന്ന് പറഞ്ഞു നടക്കുന്ന പിണറായി മന്ത്രിസഭയിലെ പെണ്‍മന്ത്രി തന്നെ ഇതുപോലെ പെരുമാറുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പക്ഷപാതത്തിന്റെ പേരില്‍ കൊടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപട് അവസാനിപ്പിക്കണം. നിയവാഴ്ച പൂര്‍ണമായും തകരുന്നതിന് ഉത്തവാദികള്‍ സി.പി.എം തന്നെയാണ്. ഇത് അവസാനിപ്പിക്കണം. ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള വിധയെഴുത്താവും മലപ്പുറത്തെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
