ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിലെ പോരാട്ടത്തില്‍ പി.വി സിന്ധുവിന് ജയം. സൈന നേവാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സെമി ഫൈനലില്‍ കടന്നത്. 47 മിനിറ്റ് നീണ്ട മത്സരത്തില്‍ 2116, 2220 എന്ന സ്‌കോറിനായിരുന്നു മൂന്നാം സീഡായ സിന്ധുവിന്റെ ജയം. ആദ്യമായാണ് സിന്ധു സൂപ്പര്‍ സീരീസില്‍ സൈനയെ തോല്‍പിക്കുന്നത്.
ആദ്യ ഗെയിമില്‍ സൈനയ്‌ക്കെതിരെ സിന്ധു മികച്ച കുതിപ്പാണ് നടത്തിയത്. ഒരു ഘട്ടത്തില്‍ 149 എന്നതായിരുന്നു സിന്ധുവിന്റെ സ്‌കോര്‍. എന്നാല്‍ തകര്‍പ്പന്‍ സ്മാഷുകളുമായി തിരിച്ചുവരാനൊരുങ്ങിയ സൈനയെ, കളം നിറഞ്ഞുകളിച്ച സിന്ധു ശക്തമായി പ്രതിരോധിച്ചു. ആദ്യ ഗെയിം സിന്ധു 2116 ന് നേടി.
രണ്ടാമത്തെ ഗെയിമില്‍ മികച്ച കളിയോടെ സൈന തുടക്കത്തിലേ 41ന് മുന്നിലെത്തി. 127ന്റെ വ്യക്തമായ ലീഡ് നേടി സൈന ഗെയിം ഉറപ്പിച്ചെന്ന് തോന്നിപ്പിച്ചു. എന്നാല്‍ അവസാന ഘട്ടത്തില്‍ സൈന വരുത്തിയ പിഴവുകള്‍ സിന്ധുവിന് തുണയായി. മൂന്ന് പോയിന്റ് തുടര്‍ച്ചയായി നേടിയ സിന്ധു, ശക്തമായ പോരാട്ടത്തിനൊടുവില്‍ മല്‍സരം 2020 എന്ന നിലയിലെത്തിച്ചു. പിന്നെ തുടര്‍ച്ചയായി രണ്ട് പോയിന്റു നേടിയ സിന്ധു ജയവും സ്വന്തമാക്കി. സിന്ധു സെമിയില്‍ നാളെ കൊറിയയുടെ സുംഗ് ജി ഹ്യൂനെ നേരിടും.
