മൂന്നാര്‍: കൈയേറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ ഇന്ന് മൂന്നാറില്‍ കടയടപ്പുസമരം. വ്യാപാര സമിതി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജനകീയ സമര സമിതി രൂപീകരിച്ചാണ് സമരം. മൂന്നുമണിക്ക് കടകളടച്ച് ടൗണില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം.
മൂന്നാര്‍ ജനതയെ മാധ്യമങ്ങള്‍ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് സമര സമിതിയുടെ പ്രധാന ആരോപണം. മൂന്നാറില്‍ കൈയേറ്റം വ്യാപകമായിരിക്കുന്നുവെന്ന മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ഇടുക്കിയിലാകെ കൈയേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മൂന്നാറിനെ മാത്രമാണ് മാധ്യമങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
ഇടുക്കി ജില്ലയില്‍ എവിടെയെങ്കിലും ഭൂമി കയ്യേറ്റം നടന്നാല്‍ അത് മൂന്നാറിലാണെന്നു വരുത്തി മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി സമര സമിതി കുറ്റപ്പെടുത്തി. ഇതിനെതിരെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനു വേണ്ടി നടന്ന ജനകീയ സമരം പോലെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ജനകീയ സമരം പോലെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ജനകീയ സമിതി ഭാരവാഹികളായ സി.കെ.ബാബുലാല്‍, മുഹമ്മദ് അമീന്‍ മൗലവി ഫാ.സുരേഷ് ആന്റണി എന്നിവര്‍ ആവശ്യപ്പെട്ടു.
