മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് മെട്രോ സ്റ്റേഷനില്‍ സ്ഫോടനം നടത്തിയെന്നു കരുതപ്പെടുന്ന കിര്‍ഗിസ്ഥാന്‍കാരനായ അക്ബര്സോന് ജലിലോവിന്റെ (22) വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി.
ഇവിടെ നിന്നു അക്ബര്‍ ഒരു ബാഗുമായി പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നേരത്തെ, ട്രെയിനില്‍ നിന്നും ചാവേറിന്റെ ശരീരഭാഗങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ രണ്ടാമതൊരു ബോംബു കൂടി സ്ഥാപിച്ചെങ്കിലും ഇത് പൊട്ടിയിരുന്നില്ല.
മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെടുകയും 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ സെനയ പ്ലോഷ്ച്ചാഡ് സ്റ്റേഷനിലായിരുന്നു സ്ഫോടനം നടന്നത്.
