തിരുവനന്തപുരം: ജിഷ്ണു കേസില്‍ ഗൂഢാലോചന നടത്തുന്നത് സര്‍ക്കാറാണെന്ന് എസ്.യു.സി.െഎ പ്രവര്‍ത്തക മിനി. മഹിജയുടെ സമരത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ജിഷ്ണുവിെന്റ കുടുംബാംഗങ്ങളുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് നാലുപേരുെട അറസ്റ്റ്. സ്വാശ്രയ മാനേജ്‌മെന്റ് തലത്തിനൈഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസും കൂട്ടാളികളും ഗൂഢാലോചന നടത്തി ജിഷ്ണുവിനെ കൊന്നു. അത് ഒളിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നു.
എന്നാല്‍ പൊതു സമൂഹം നടത്തുന്ന സമരത്തില്‍ ഗൂഢാലോചനയില്ലെന്നും മിനി പറഞ്ഞു.
വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കതിരെ ജിഷ്ണുവിെന്റ കുടുംബം ധൈര്യത്തോടെ മുന്നോട്ടു വരുേമ്ബാള്‍ അതിനെ പിന്തുണക്കേണ്ടതുണ്ട്. അതിനാലാണ് സമരത്തിനെത്തിയതെന്നും എന്നാല്‍ ഡി.ജി.പിയെ കാണാന്‍ അനുവദിക്കാതെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നെന്നും മിനി പറഞ്ഞു.
